Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രി സഭയിലേക്ക് പുതുമുഖങ്ങൾ? തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അഴിച്ച് പണിക്ക് ബിജെപി

ദില്ലി: നിർണായകമായ ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പാർട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും സമ്പൂർണ അഴിച്ച് പണിക്കൊരുങ്ങി ബി ജെ പി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുൻപ് മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം. എന്നാൽ എത്ര പേർ മന്ത്രിസഭയിൽ എത്തുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

 ആദ്യ പുനഃസംഘടന നടന്നത്


കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ ആദ്യ പുനഃസംഘടന നടന്നത്. അന്ന് 12 പേർക്കായിരുന്നു അവസരം ലഭിച്ചത്. മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് അന്ന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേകർ എന്നിവരായിരുന്നു സ്ഥാനം നഷ്ടപ്പെട്ടവർ. ഇത്തവണ നിയസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചായിരിക്കും പുനഃസംഘടനയെന്നാണ് റിപ്പോർട്ടുകൾ.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരുക്കുന്നത്


മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്‌, കർണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് വരും വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരുക്കുന്നത്. ഇക്കുറി ബിജെപിയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉയരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക, വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുര, മേഘാലയ, മധ്യപദേശ് എന്നിവിടങ്ങളിൽ എല്ലാം കടുത്ത ഭരണ വിരുദ്ധ വികാരമുണ്ട്.

സംഘടന തലത്തിലും കടുത്ത ഭിന്നതകൾ


മാത്രമല്ല ഈ സംസ്ഥാനങ്ങളിൽ സംഘടന തലത്തിലും കടുത്ത ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പരസ്യമായി തന്നെ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയുടെ സാധ്യതകളെ കുറിച്ച് നേതാക്കൾ തന്നെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് കൊണ്ടൊരു പൊളിച്ചെഴുത്തിനായിരിക്കും ബി ജെ പി തയ്യാറെടുത്തേക്കുക.

മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച്


മന്ത്രിമാരുടെ പ്രവർത്തനനിലവാരം, പ്രദേശത്തിന്റെയും സമുദായത്തിന്റെയും പ്രാതിനിധ്യം, പാർട്ടി പ്രവർത്തനം തുടങ്ങിയ മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് കൊണ്ടായിരിക്കും നിയമനം. എന്നാൽ കഴിഞ്ഞ തവണ ഉണ്ടായത് പോലെ കൂടുതൽ പേർ മന്ത്രിസഭയിലേക്ക് എത്താൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തലുകൾ. ലോക്സഭ അംഗങ്ങൾക്കായിരിക്കും കൂടുതൽ പ്രധാന്യം ലഭിച്ചേക്കുകയെന്നാണ് സൂചന.

ഗുജറാത്തിൽ നിന്നുള്ള എം പിമാർക്ക്


ഗുജറാത്തിൽ നിന്നുള്ള എം പിമാർക്ക് മന്ത്രിസഭയിൽ സാധ്യത കൽപ്പിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗുജറാത്തിൽ നിന്നായിരുന്നതിനാൽ സംസ്ഥാനത്ത് നിന്നുള്ള നേതാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഗുജറാത്തിലെ റെക്കോഡ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേതാക്കളെ പരിഗണിക്കണമെന്നതാണ് പാർട്ടിയിലെ വികാരം. ഈ സാഹചര്യത്തിൽ ഇവിടെ നിന്നുള്ള എംപിമാർക്ക് അവസരം ലഭിച്ചേക്കും.

പുനഃസംഘടന സംബന്ധിച്ച്


മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാന നേതാക്കളുമായി ബിജെപി നേതൃത്വം ചർച്ച നടത്തിയെന്നാണ് സൂചന.മന്ത്രിസഭയിലെ ചില നേതാക്കളെ ഒഴിവാക്കി ഇവരെ സംഘടന ചുമതല നൽകിയേക്കും. കാര്യമായ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളയും സമുദായങ്ങളെയും ഉൾക്കൊള്ളാനായിട്ടാണ് ഇത്. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും ആലോചനയുണ്ട്.

സംഘടന തലത്തിലും


അതേസമയം സംഘടന തലത്തിലും വലിയ രീതിയിലുള്ള പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്നാണ് സൂചന. ജനവരി 20 ന് കാലാവധി അവസാനിക്കാനിരിക്കുന്ന പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ കാര്യത്തിൽ പാർലമെന്റി ബോർഡ് തീരുമാനം എടുത്തേക്കും. അദ്ദേഹത്തിന് കാലാവധി നീട്ടില നൽകാനാണ് സാധ്യത. നിരവധി ജനറൽ സെക്രട്ടറിമാരേയും മാറ്റിയേക്കും. രാജസ്ഥാൻ, ഹിമാചൽ, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർക്ക് മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+