കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും.... ശ്രീധരന്‍പിള്ള പോരിന്!!

Google Oneindia Malayalam News

Recommended Video

cmsvideo
പിള്ളേച്ചന്റെ അടുത്ത അടവ് | Oneindia Malayalam

ദില്ലി: ശബരിമല യുവതി പ്രവേശനത്തില്‍ പോലീസിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് കേരളാ പോലീസ് ശ്രമിക്കുന്നതെന്നും, ശക്തമായ ഗുഢാലോചനയാണ് സുരേന്ദ്രനെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം യുവതീപ്രവേശത്തില്‍ അന്തിമവിധിക്കായി കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ഇരന്നുവാങ്ങിയ പ്രക്ഷോഭമാണെന്നും അദ്ദേഹം പറഞ്ഞു.

1

സന്നിധാനത്ത് പോലീസ് ഇടപെടുന്നത് പ്രാകൃതരീതിയിലാണ്. അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്, പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരുമായി ശ്രീധരന്‍പിള്ള കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിനിടെയാണ് അദ്ദേഹം യതീഷ് ചന്ദ്രക്കെതിരായ പരാതി കൈമാറുക. കേരളത്തില് പോലീസിനെ കയറൂരി വിട്ടിരിക്കുകയാമ്. 50 കൊല്ലത്തോളമായി ശബരിമലയെ തകര്‍ക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. യുവതി പ്രവേസനത്തിന് എതിരായ സമരമല്ല ബിജെപി നടത്തുന്നത്. യുവതി പ്രവേശനത്തെ ഭക്തജനങ്ങള്‍ എതിര്‍ക്കുന്നു. ആ ഭക്ത ജനങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് ബിജെപി ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹം ശബരിമലയില്‍ തടഞ്ഞെന്ന് ആരോപിച്ച് കന്യാകുമാരി ജില്ലയില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

യതീശ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോയതീശ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

English summary
bjp to move against sp yatheesh chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X