കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ജാതിയില്ല!!! കളംമാറ്റിച്ചവിട്ടി ബിജെപി... കമ്യൂണിസത്തിന്റെ പാതയില്‍ വര്‍ഗ്ഗ രാഷ്ട്രീയം?

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പുതിയ അംഗത്വ കാമ്പയിന്‍ ആണ് വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ചരിത്ര ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിലെത്തിയെങ്കിലും പാര്‍ട്ടിയെ എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ട് കൊണ്ടുപോവുക എന്നത് തന്നെയാണ് അമിത് ഷായും നരേന്ദ്ര മോദിയും ലക്ഷ്യമിടുന്നത്.

കര്‍ണാടകത്തില്‍ അവിശ്വാസ പ്രമേയവുമായി ബിജെപി; കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമോ?കര്‍ണാടകത്തില്‍ അവിശ്വാസ പ്രമേയവുമായി ബിജെപി; കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമോ?

2014 ല്‍ ജാതിരാഷ്ട്രീയം ആയിരുന്നു ബിജെപിയുടെ തന്ത്രങ്ങളില്‍ പ്രധാനം. ഉത്തരേന്ത്യ മൊത്തത്തില്‍ പിടിച്ചടക്കാന്‍ ഇത് വഴി അവര്‍ക്ക് സാധിക്കുകയും ചെയ്തു. 2019 ലെ തിരഞ്ഞെടുപ്പില്‍ പരസ്യമായി ജാതിരാഷ്ട്രീയം പറയാതെ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

എന്നാല്‍ ഇനി ജാതിരാഷ്ട്രീയത്തെ ബിജെപി ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വഴികളിലൂടെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ജാതിയില്ല, വര്‍ഗ്ഗം മാത്രം

ജാതിയില്ല, വര്‍ഗ്ഗം മാത്രം

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്ര മോദി നടത്തിയ പ്രസംഗം തന്നെയാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിലെ മാറ്റം സംബന്ധിച്ച ആദ്യ സൂചന നല്‍കിയത്. രാജ്യത്ത് രണ്ടേ രണ്ട് ജാതിയേ ഉള്ളൂ എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. അതില്‍ ഒന്ന് ദരിദ്രരാണ്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ സംഭവാനകള്‍ നല്‍കാന്‍ ശേഷിയുള്ളവരാണ് മറ്റേ വിഭാഗം എന്നും ആയിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

ഉത്തര്‍ പ്രദേശില്‍ നിന്ന് തുടക്കം

ഉത്തര്‍ പ്രദേശില്‍ നിന്ന് തുടക്കം

ഒരുമാസം നീണ്ടു നില്‍ക്കുന്ന അംഗത്വ കാമ്പയിന് ആണ് നരേന്ദ്ര മോദി വരാണസിയില്‍ തുടക്കം കുറിച്ചത്. രാജ്യമെമ്പാടും ബിജെപിയ്ക്ക് പത്ത് കോടി അംഗങ്ങളുണ്ട് എന്നാണ് അവകാശവാദം. ഉത്തര്‍ പ്രദേശില്‍ ഇത് 1.34 കോടിയാണ്. അംഗത്വ കാമ്പയിനിലൂടെ ഉത്തര്‍ പ്രദേശില്‍ മാത്രം 40 ലക്ഷം പേരെ അധികമായി പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അത് വര്‍ഗ്ഗ രാഷ്ട്രീയം മുന്നോട്ട് വച്ചുകൊണ്ടായിരിക്കും.

പാവങ്ങളെ ലക്ഷ്യം വച്ച്

പാവങ്ങളെ ലക്ഷ്യം വച്ച്


ഉത്തര്‍ പ്രദേശില്‍ സവര്‍ണ പിന്തുണ ബിജെപിയ്ക്കുണ്ട്. ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ ന്യൂനപക്ഷ വോട്ടുകളില്‍ ഒരു വിഭാഗവും ബിജെപിയിലേക്കെത്തി. ദളിത് വിഭാഗങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ഇത്തവണ ദരിദ്രരിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ആണ് ബിജെപിയുടെ പദ്ധതി. റിക്ഷാവാലകള്‍ മുതല്‍ തെരുവ് കച്ചവടക്കാരെ വരെ തങ്ങളോടൊപ്പം കൂട്ടാന്‍ ആണ് പദ്ധതികള്‍.

ജാതിമതിലുകള്‍ ഭേദിച്ചുകഴിഞ്ഞു

ജാതിമതിലുകള്‍ ഭേദിച്ചുകഴിഞ്ഞു

2019 ലെതിരഞ്ഞെടുപ്പോടെ ഉത്തര്‍ പ്രദേശില്‍ തങ്ങള്‍ ജാതിമതിലുകള്‍ എല്ലാം ഭേദിച്ചുകഴിഞ്ഞു എന്നാണ് ബിജെപിയുടെ അവകാശവാദം. അടുത്തത് വര്‍ഗ്ഗ രാഷ്ട്രീയം തന്നെയാണെന്നും ഇവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ദരിദ്ര ജനങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടുകളായിരിക്കും ഇനി അഭികാര്യം എന്നാണ് ബിജെപി വിലയിരുത്തുന്നത്.

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും

ജാതി രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടികളാണ് എസ്പിയും ബിഎസ്പിയും. എന്നാല്‍ ഇവര്‍ രണ്ട് കൂട്ടരും ഒരുമിച്ചിട്ടും ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആയില്ല എന്നതും ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. പരമ്പരാഗത ജാതി വോട്ടുകള്‍ പോലും ഇത്തവണ ചോര്‍ന്നെത്തിയത് ബിജെപി ക്യാമ്പിലേക്കായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

എത്രത്തോളം ഫലം കാണും

എത്രത്തോളം ഫലം കാണും

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയം എത്രത്തോളം ബിജെപിയുടെ പ്രത്യയശാസ്ത്ര അടിത്തറയുമായി ചേര്‍ന്നുപോകും എന്നതും പ്രശ്‌നമാണ്. നിലവില്‍ ജാതി, മത രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ വര്‍ഗ്ഗ രാഷ്ട്രീയത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ലഭിക്കുമോ എന്നതും പരിശോധിക്കപ്പെടണം.

വര്‍ഗ്ഗ പിന്തുണയില്ല

വര്‍ഗ്ഗ പിന്തുണയില്ല

ഉത്തര്‍ പ്രദേശില്‍ ബിജെപി വിജയം നേടിയത് വര്‍ഗ്ഗ രാഷ്ട്രീയം കൊണ്ടോ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പിന്തുണകൊണ്ടോ അല്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്. ദേശീയതവും ഹിന്ദുത്വവും പറഞ്ഞുകൊണ്ട് തന്നെ ആയിരുന്നു ബിജെപിയുടെ വിജയം. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും ഉത്തര്‍ പ്രദേശില്‍ ഉള്ളത് എന്നും സിപിഎം വിലയിരുത്തുന്നുണ്ട്.

ദേശവ്യാപകമായി

ദേശവ്യാപകമായി

ഉത്തര്‍ പ്രദേശില്‍ മാത്രമായിരിക്കില്ല ബിജെപി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പുത്തന്‍ കാര്‍ഡ് ഇറക്കുക. ദേശീയ തലത്തിലുള്ള അംഗത്വ കാമ്പയിനിന്റെ പ്രധാന ആശയം തൊഴിലാളി വര്‍ഗ്ഗത്തേയും പാവങ്ങളേയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്നത് തന്നെ ആയിരിക്കും. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് എത്രത്തളം ഗുണം ചെയ്യും എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും

English summary
BJP to play class politics other than cast politics in future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X