കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ടെത്തി കുറച്ച് മാസങ്ങള്‍ക്കുളളില്‍ തന്നെ ബിജെപിയില്‍ തന്റെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. 22 എംഎല്‍എമാര്‍ക്കൊപ്പം എത്തിയ സിന്ധ്യയ്ക്ക് മുന്നില്‍ മന്ത്രിസഭാ വികസനത്തില്‍ അടക്കം വഴങ്ങിക്കൊടുക്കുകയാണ് ബിജെപി ചെയ്തത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വലിയ വെല്ലുവിളിയായി കുറഞ്ഞ കാലം കൊണ്ട് സിന്ധ്യ മാറിയിരിക്കുന്നത്. അത് ചൗഹാനും തിരിച്ചറിയുന്നുണ്ട്. സിന്ധ്യ പുരയ്ക്ക് മീതെ വളരുന്നത് വെട്ടിയൊതുക്കാന്‍ ബിജെപി പുതിയ ഫോര്‍മുല തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കരുത്തനായി സിന്ധ്യ

കരുത്തനായി സിന്ധ്യ

കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തി മധ്യപ്രദേശില്‍ അധികാരത്തിലേറാന്‍ ബിജെപിയെ സഹായിച്ചത് ജ്യോതിരാദിത്യ സിന്ധ്യയാണ്. പകരമായി സിന്ധ്യയെ ബിജെപി രാജ്യസഭയില്‍ എത്തിച്ചു. സിന്ധ്യ ആവശ്യപ്പെട്ടവര്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യവും നല്‍കി. മന്ത്രിസഭയില്‍ 41 ശതമാനം ആണ് സിന്ധ്യ അനുകൂലികള്‍ ഇടംപിടിച്ചിരിക്കുന്നത്.

സ്വാധീനം കുറയ്ക്കാൻ നീക്കം

സ്വാധീനം കുറയ്ക്കാൻ നീക്കം

ഇതോടെ സര്‍ക്കാരിലും പാര്‍ട്ടിയിലും സിന്ധ്യയുടെ സ്വാധീനം ശക്തമായിരിക്കുകയാണ്. എന്നാല്‍ സിന്ധ്യയെ ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കേണ്ടതില്ല എന്നതാണ് ബിജെപിയുടെ നിലപാട്. സിന്ധ്യയുടെ സ്വാധീനം കുറക്കാനുളള നീക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തിയത് അതിന് തുടക്കമാണ്.

സിന്ധ്യ പക്ഷമല്ലാത്തവർ

സിന്ധ്യ പക്ഷമല്ലാത്തവർ

പ്രദ്യുമ്‌നന്‍ സിംഗ് ലോദി, സുമിത്ര ദേവി കസ്‌ദേക്കര്‍ എന്നിവരാണ് എംഎല്‍എ സ്ഥാനം രാജി വെച്ചതിന് ശേഷം
കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഈ രണ്ട് നേതാക്കളും സിന്ധ്യ പക്ഷക്കാരല്ല എന്നത് നിര്‍ണായകമാണ്. ഈ നേതാക്കളെ പിന്തുടര്‍ന്ന് വരും ദിവസങ്ങളില്‍ നാല് മുതല്‍ 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വരെ ബിജെപിയിലേക്ക് എത്തും എന്നാണ് സൂചന.

ഇനി വിലപേശൽ വേണ്ട

ഇനി വിലപേശൽ വേണ്ട

ഇതുവരെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 24 ആണ്. ഇതില്‍ 29 പേരാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ അനുകൂലികള്‍. സിന്ധ്യയെ ആശ്രയിച്ച് സര്‍ക്കാരിനെ നിലനിര്‍ത്തുക എന്നത് വളരെ അധികം വിലപേശലിന് ഇനിയും കാരണമാകും എന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് സിന്ധ്യ അനുകൂലികള്‍ അല്ലാത്ത കൂടുതല്‍ എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാനുളള നീക്കം നടക്കുന്നത്.

9 സീറ്റുകളിൽ ജയം മതി

9 സീറ്റുകളിൽ ജയം മതി

നാല് മുതല്‍ 6 വരെ എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ 30ല്‍ അധികം സീറ്റുകളിലേക്ക് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. അങ്ങനെ വന്നാല്‍ അധികാരത്തില്‍ തിരികെ എത്തണം എങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുഴുവന്‍ സീറ്റുകളിലും ജയിക്കേണ്ടി വരും. എന്നാല്‍ കേവല ഭൂരിപക്ഷമായ 116 ലേക്ക് എത്താന്‍ ബിജെപിക്ക് വെറും 9 സീറ്റുകളിലെ ജയം മതിയാവും.

പുറത്ത് നിന്നും പിന്തുണ

പുറത്ത് നിന്നും പിന്തുണ

230 അംഗ വിധാന്‍ സഭയാണ് മധ്യപ്രദേശില്‍. ഇപ്പോള്‍ തന്നെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഏറെക്കുറെ സുരക്ഷിതമാണ്. രണ്ട് ബിഎസ്പി എംഎല്‍എമാരുടെ പിന്തുണ ചൗഹാന്‍ സര്‍ക്കാരിനുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടെ പിന്തുണയും ചൗഹാന് തന്നെ. നാല് സ്വതന്ത്രരില്‍ രണ്ട് പേരെങ്കിലും ചൗഹാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.

19ൽ സിന്ധ്യ അനുകൂലികൾ

19ൽ സിന്ധ്യ അനുകൂലികൾ

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരെ തന്നെ 22 സീറ്റില്‍ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം. 19 സീറ്റുകളില്‍ സിന്ധ്യ അനുകൂലികളും ബാക്കി 5ല്‍ മറ്റ് കോണ്‍ഗ്രസ് വിമത നേതാക്കളും മത്സരിക്കും. 26 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത.് ബാക്കിയുളള രണ്ട് സീറ്റുകളില്‍ ബിജെപി തങ്ങളുടെ പ്രബലരായ സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരത്തിന് ഇറക്കും.

സ്വന്തം നിലയ്ക്ക് കരുത്ത്

സ്വന്തം നിലയ്ക്ക് കരുത്ത്

അതായത് സിന്ധ്യ അനുകൂലികള്‍ അല്ലാത്തവര്‍ മത്സരിക്കുന്നത് 7 സീറ്റുകളില്‍ ആയിരിക്കും. ഈ സീറ്റുകളില്‍ വിജയിച്ചാല്‍ തന്നെ സ്വന്തം നിലയ്ക്ക് ബിജെപി ഭൂരിപക്ഷത്തിന് അടുത്തെത്തും എന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെടുന്നത്. സിന്ധ്യയെ വല്ലാതെ ആശ്രയിക്കുന്നത് പാര്‍ട്ടിക്കുളളില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

English summary
BJP to reduce Jyotiraditya Scindia's influence in Party and Government in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X