കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അമ്പത് വര്‍ഷം കേന്ദ്രം ഭരിക്കും; കോണ്‍ഗ്രസ് അവസാനിക്കുന്നു!! വന്‍ പ്രഖ്യാപനവുമായി മൗര്യ

Google Oneindia Malayalam News

ദില്ലി: ഒരു പാര്‍ട്ടിക്കും ബിജെപിയെ പരാജയപ്പെടുത്താന്‍ ഇനി സാധിക്കില്ലെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അടുത്ത അമ്പത് വര്‍ഷം കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും ഭരിക്കുക ബിജെപി തന്നെയാകും. എസ്പിക്കും ബിഎസ്‌ക്കും കോണ്‍ഗ്രസിനും ബിജെപിയെ തകര്‍ക്കാന്‍ ആകില്ലെന്നും മൗര്യ പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ എസ്പി-ബിഎസ്പി മഹാസഖ്യവും കോണ്‍ഗ്രസും ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മൗര്യയുടെ പ്രഖ്യാപനം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ഇക്കാര്യം അടുത്തിടെ പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി ബന്ധം ദോഷം ചെയ്‌തെന്നു സൂചിപ്പിച്ച് മായാവതി എസ്പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് പ്രഖ്യാപനം നടത്തിയിരിക്കെയാണ് കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.....

കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും

കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും

കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും അടുത്ത അമ്പത് വര്‍ഷം ബിജെപി ഭരിക്കുമെന്നാണ് കേശവ് പ്രസാദ് മൗര്യ പറയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസിനും ഭാവിയില്ല. ബിജെപിയെ തകര്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടി ഇപ്പോഴില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

2018 സപ്തംബറില്‍

2018 സപ്തംബറില്‍

2018 സപ്തംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. അന്ന് വന്‍ വാര്‍ത്തയായിരുന്നു അമിത് ഷായുടെ വാക്കുകള്‍. പിന്നീട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും പറഞ്ഞത് ശരിവച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നത്.

12 നിയമസഭാ മണ്ഡലങ്ങളിലേക്ക്...

12 നിയമസഭാ മണ്ഡലങ്ങളിലേക്ക്...

ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഘടകത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മൗര്യ. ഉത്തര്‍ പ്രദേശില്‍ 12 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇതിനുള്ള ഒരുക്കത്തിലാണ് ബിജെപി. 2014, 2017, 2019 തിരഞ്ഞെടുപ്പുകളില്‍ ഒരുങ്ങിയ പോലെ വരുന്ന ഉപതിരഞ്ഞെടുപ്പിനും ഒരുങ്ങാന്‍ മൗര്യ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

 പിന്നാക്ക വിഭാഗത്തെ പറ്റിച്ചവര്‍

പിന്നാക്ക വിഭാഗത്തെ പറ്റിച്ചവര്‍

എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും വര്‍ഷങ്ങളായി പിന്നാക്ക വിഭാഗത്തെ പറ്റിക്കുകയായിരുന്നു. ഇനിയും അവര്‍ക്ക്് അവസരം നല്‍കരുത്. അഖിലേഷ് യാദവ് യാദവ സമുദായത്തിന്റെ മാത്രം നേതാവായി മാറി. അദ്ദേഹം പിന്നാക്ക വിഭാഗത്തിന്റെ നേതാവല്ലാതായിരിക്കുന്നുവെന്നും മൗര്യ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അവസാനിക്കുന്നു

കോണ്‍ഗ്രസ് അവസാനിക്കുന്നു

അമേഠിയില്‍ ബിജെപി ജയിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനിച്ചിരിക്കുകയാണ്. കന്നൗജ്, ബദായൂന്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ എസ്പിയും ദയനീയമായി തോറ്റു. എസ്പിയുടെ അവസാന ഭരണാധികാരിയായി അഖിലേഷ് മാറി. കൂടുതല്‍ പേര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കണം. 2022ലെ തിരഞ്ഞെടുപ്പില്‍ യുപിയില്‍ 300 സീറ്റെങ്കിലും നേടണമെന്നും മൗര്യ പറഞ്ഞു.

ബന്ധുക്കളെ നേതൃത്വമേല്‍പ്പിച്ച് മായാവതി; ഭാവി കണ്ടു നീക്കങ്ങള്‍, ഡാനിഷ് അലി കക്ഷിനേതാവ്ബന്ധുക്കളെ നേതൃത്വമേല്‍പ്പിച്ച് മായാവതി; ഭാവി കണ്ടു നീക്കങ്ങള്‍, ഡാനിഷ് അലി കക്ഷിനേതാവ്

English summary
BJP to rule for next 50 years in Centre, UP Deputy CM Maurya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X