'സര്‍വസ്പര്‍ശി ബിജെപി സര്‍വവ്യാപി ബിജെപി', കേരളം അടങ്ങുന്ന ദക്ഷിണേന്ത്യ പിടിക്കാൻ ഉറപ്പിച്ച് ബിജെപി
ദില്ലി: 2014ലേതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലാണ് 2019ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയിരിക്കുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ തൂത്തുവാരാന്‍ ബിജെപിക്കായില്ല. ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചു. കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ ഇക്കുറിയും ബിജെപിയെ അടുപ്പിച്ചില്ല. കേരളത്തില്‍ അടക്കം ഭരണം പിടിച്ചാല്‍ മാത്രമേ പൂര്‍ണ തൃപ്തിയുളളൂ എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഉന്നം വെച്ചാകും ഇനിയുളള നാളുകളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നത് വ്യക്തമാണ്. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായി സന്ദര്‍ശിച്ച സംസ്ഥാനം ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്ത കേരളമാണ് എന്നത് ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

കേരളം അടക്കമുളള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനയെ ശക്തിപ്പെടുത്താനുളള നീക്കങ്ങളിലേക്കാണ് ബിജെപി കടക്കുന്നത്. ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങളെ എത്തിക്കുന്നതിന് വേണ്ടിയുളള അംഗത്വ വിതരണം ശക്തമാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവ കൂടാതെ ബംഗാളും ബിജെപിയുടെ ഉന്നമാണ്.
'സര്‍വസ്പര്‍ശി ബിജെപി സര്‍വവ്യാപി ബിജെപി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാര്‍ട്ടി ഇക്കുറി അംഗത്വ വിതരണത്തിന് തുടക്കമിടുന്നത്. പാര്‍ട്ടിയിലേക്ക് രണ്ട് കോടി ഇരുപത് ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമായും യുവാക്കളെയാണ് ബിജെപി ഉന്നം വെയ്ക്കുന്നത്. അംഗത്വത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന വരുത്താനും പാര്‍ട്ടി നീക്കം നടത്തുകയാണ്. ജൂലൈ 6ന് അംഗത്വ വിതരണം ആരംഭിക്കുമെന്ന് ബിജെപി ഉപാദ്ധ്യക്ഷന്‍ ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications