കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍വസ്പര്‍ശി ബിജെപി സര്‍വവ്യാപി ബിജെപി', കേരളം അടങ്ങുന്ന ദക്ഷിണേന്ത്യ പിടിക്കാൻ ഉറപ്പിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: 2014ലേതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലാണ് 2019ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയിരിക്കുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ തൂത്തുവാരാന്‍ ബിജെപിക്കായില്ല. ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചു. കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ ഇക്കുറിയും ബിജെപിയെ അടുപ്പിച്ചില്ല. കേരളത്തില്‍ അടക്കം ഭരണം പിടിച്ചാല്‍ മാത്രമേ പൂര്‍ണ തൃപ്തിയുളളൂ എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.

കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർകരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഉന്നം വെച്ചാകും ഇനിയുളള നാളുകളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നത് വ്യക്തമാണ്. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായി സന്ദര്‍ശിച്ച സംസ്ഥാനം ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്ത കേരളമാണ് എന്നത് ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

bjp

കേരളം അടക്കമുളള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനയെ ശക്തിപ്പെടുത്താനുളള നീക്കങ്ങളിലേക്കാണ് ബിജെപി കടക്കുന്നത്. ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങളെ എത്തിക്കുന്നതിന് വേണ്ടിയുളള അംഗത്വ വിതരണം ശക്തമാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവ കൂടാതെ ബംഗാളും ബിജെപിയുടെ ഉന്നമാണ്.

'സര്‍വസ്പര്‍ശി ബിജെപി സര്‍വവ്യാപി ബിജെപി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാര്‍ട്ടി ഇക്കുറി അംഗത്വ വിതരണത്തിന് തുടക്കമിടുന്നത്. പാര്‍ട്ടിയിലേക്ക് രണ്ട് കോടി ഇരുപത് ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമായും യുവാക്കളെയാണ് ബിജെപി ഉന്നം വെയ്ക്കുന്നത്. അംഗത്വത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന വരുത്താനും പാര്‍ട്ടി നീക്കം നടത്തുകയാണ്. ജൂലൈ 6ന് അംഗത്വ വിതരണം ആരംഭിക്കുമെന്ന് ബിജെപി ഉപാദ്ധ്യക്ഷന്‍ ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

English summary
BJP to start membership campaign especially aiming at South India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X