തെലങ്കാന കോണ്‍ഗ്രസ് നാടകമെന്ന് ബിജെപി
ഹൈദരാബാദ്: തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നാടകം കളിക്കുകയാണെന്ന് ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ട് വെങ്കയ്യ നായിഡു. ബി ജെ പി സഹകരിച്ചാല്‍ തെലങ്കാന ബില്‍ പാര്‍ലമെന്റ് പാസാക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയെ നായിഡു അപലപിച്ചു. എന്തിനാണ് ഈ രാഷ്ട്രീയ നാടകം.
കോണ്‍ഗ്രസ് ഒരിക്കലും കാര്യങ്ങള്‍ ബി ജെ പിയുമായി കൂടിയാലോചിക്കാറില്ല എന്നും കളിയാക്കാന്‍ മാത്രമാണ് ശ്രമിക്കാറുള്ളത് എന്നും നായിഡു കുറ്റപ്പെടുത്തി. തെലങ്കാന ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നും സ്റ്റേറ്റ് എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കവേ നായിഡു പറഞ്ഞു.

പ്രധാനമന്ത്രി പറയുന്നു, ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എതിര്‍ക്കുന്നു. പത്ത് വര്‍ഷത്തോളമായി തെലങ്കാന വിഷയം ഉരുട്ടിക്കൊണ്ട് നടന്ന് വോട്ട് തട്ടുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. വെവ്വേറെ സംസ്ഥാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ജീവന്‍ കളഞ്ഞു. സംസ്ഥാനം വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് 350 പേര്‍ സീമാന്ധ്രയില്‍ ജീവന്‍ കളഞ്ഞു.
കോണ്‍ഗ്രസാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദി. സോണിയാഗാന്ധിക്ക് ആന്ധ്രപ്രദേശില്‍ ക്ഷേത്രം നിര്‍മിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍. അവര്‍ സോണിയാ ഗാന്ധിയെ തെലങ്കാനയുടെ അമ്മ എന്നാണ് വിളിക്കുന്നത്. ചെറിയ ചെറിയ സംസ്ഥാനങ്ങള്‍ വേണം എന്ന് തന്നെയാണ് ബി ജെ പിയുടെ നിലപാട്. അതില്‍ മാറ്റമില്ല. എന്നാല്‍ എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചുവേണം തിരുമാനം.












Click it and Unblock the Notifications