2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 350 സീറ്റുകള്‍ നേടും: കരുത്ത് അതെന്നും പ്രകാശ് ജാവദേക്കർ
ഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി 350-ലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാജ്യസഭാ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയ്ക്ക് സ്ഥിരതയും വികസനവും ഒപ്പം പാവപ്പെട്ടവർക്ക് ക്ഷേമവും അന്തസ്സും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഒമ്പത് വർഷത്തെ മോദി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി വെള്ളിയാഴ്ച സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രധാനമന്ത്രി മോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 350-ലധികം സീറ്റുകളും എൻ ഡി എയ്ക്ക് 400-ലധികം സീറ്റുകളും ലഭിക്കുമെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നുവെന്നും മുതിർന്ന ബി ജെ പി നേതാവ് വാർത്താ സമ്മേളനത്തില്‍ വ്യക്താക്കി.

ജാതി, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയം എന്നിവ കണക്കിലെടുക്കാതെ ആനുകൂല്യങ്ങൾ നൽകുന്ന നല്ല വികസനത്തിന്റെ രാഷ്ട്രീയമാണ് മോദിയുടെ നേതൃത്വത്തിൽ രാജ്യം കണ്ടത്. 2004 നും 2014 നും ഇടയിൽ പതിവായി നടന്ന ബോംബ് സ്‌ഫോടനങ്ങൾ നിലച്ചു, ഇടതുപക്ഷ തീവ്രവാദം കുറഞ്ഞു വരികയാണെന്നും വടക്ക് കിഴക്കൻ മേഖലയിൽ സമാധാനം നിലനിൽക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യയുടെ വളർച്ചാ നിരക്ക് 7 ശതമാനമാണ്. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഇത് 2-4 ശതമാനം മാത്രമാണ്. മോദി സർക്കാർ കോവിഡ് -19 പാൻഡെമിക് സമയത്ത് 100 കോടി ആളുകൾക്ക് സൗജന്യ വാക്സിനുകളും 80 കോടി പൗരന്മാർക്ക് 35 മാസത്തേക്ക് സൗജന്യ റേഷനും നൽകിയെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, ഉയർന്ന ഇന്ധന വിലയെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ മേഖലയിൽ ഇന്ത്യ സ്വയം ആശ്രയിക്കുന്നതല്ലെന്നും ആവശ്യമായതിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്രെ മറുപടി. "ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശേഷം, ലോകമെമ്പാടും ഇന്ധന വില കുതിച്ചുയർന്നു. യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി നിർണായക പങ്ക് വഹിക്കണമെന്ന് ലോകം മുഴുവൻ നിർബന്ധിക്കുന്നു. അത് സംഭവിച്ചതിന് ശേഷം, എല്ലാവരും അതിന്റെ ഫലം കാണും. കാത്തിരുന്ന് കാണുക," അദ്ദേഹം കൂട്ടിച്ചേർത്തു.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications