• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ....

 • By Vidyasagar
cmsvideo
  ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും | Oneindia Malayalam

  ബെംഗളൂരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയുടെ എല്ലാ സാധ്യതകളും അടഞ്ഞെന്ന് വ്യക്തമായിരിക്കുകയാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാന്‍ സാധ്യയില്ലെന്നാണ് വ്യക്തമാകുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒരുങ്ങുന്ന പ്രതിപക്ഷ ഐക്യവും ഇതില്‍ പ്രധാന കാരണമാണ്. പക്ഷേ ഇതിന് വഴിമരുന്നിട്ടത് കര്‍ണാടകയിലെ ഫലങ്ങളാണ്.

  ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ദക്ഷിണേന്ത്യയില്‍ നിന്ന് ഇത്തവണ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ എല്ലാം ഒറ്റയടിക്ക് തകര്‍ന്നിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് അപ്രതീക്ഷിതമായി ദക്ഷിണേന്ത്യയില്‍ പ്ലേമേക്കറായിരിക്കുകയാണ്. ഇതില്‍ നിര്‍ണായക റോള്‍ വഹിച്ചത് ഡികെ ശിവകുമാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ചാണക്യ തന്ത്രജ്ഞനായി മാറിയിരിക്കുകയാണ് അദ്ദേഹം. ചന്ദ്രബാബു നായിഡു അടക്കമുള്ളവര്‍ കര്‍ണാടകയിലേത്തെത്തിയതിന് കാരണവും ശിവകുമാറാണ്.

  പ്രതിപക്ഷത്തിന് ഐക്യമുണ്ടാകുമോ?

  പ്രതിപക്ഷത്തിന് ഐക്യമുണ്ടാകുമോ?

  ഇത്രയും കാലം മോദിയെ തോല്‍പ്പിക്കാനായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം യാതൊരു ഒത്തൊരുമയുമില്ലാതെ നില്‍ക്കുകയായിരുന്നു. പ്രധാനമായും കോണ്‍ഗ്രസ് ദുര്‍ബമായതായിരുന്നു കാരണം. എന്നാല്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് നേടിയ ജയങ്ങള്‍ ഐക്യത്തെ ശക്തിപ്പെടുത്തുകയാണ്. കര്‍ണാടകയിലെ വമ്പന്‍ ജയമാണ് ഇതിന് പ്രചോദനമായത്. ഇനി തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അത് ദക്ഷിണേന്ത്യയില്‍ പകരക്കാരനില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ഉയര്‍ത്തും.

  കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്

  കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്

  കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ബിജെപിയെ ആശങ്കപ്പെടുത്തുന്നതിന് പ്രധാന കാരണം തോറ്റ രീതി തന്നെയാണ്. കരുത്തുറ്റ കോട്ടയായിരുന്ന ബെല്ലാരിയില്‍ തോറ്റ് തുന്നംപാടി. റെഡ്ഡി സഹോദരന്‍മാര്‍ ഇപ്പോള്‍ ഒളിവിലാണ്. രണ്ടാമത്തേത് ഷിമോഗയിലെ പ്രകടനമാണ്. ഇവിടെ 52000ത്തിലധികം വോട്ടുകള്‍ക്ക് യെദ്യൂരപ്പയുടെ മകന്‍ ജയിച്ചെങ്കിലും ആധികാരികമല്ല. 2014ല്‍ ഇവിടെ മൂന്നര ലക്ഷം വോട്ടുകള്‍ക്കാണ് യെദ്യൂരപ്പ ജയിച്ചിരുന്നത്. ഇതില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഷിമോഗയുടെ ഭാഗമായ ഭദ്രാവതി, സാഗര്‍, സൊറാബ എന്നീ നിര്‍ണായക മണ്ഡലങ്ങളില്‍ ബിജെപി വളരെ പുറകിലാണ്. യെദ്യൂരപ്പ തന്നെ തോല്‍വിയുടെ വക്കിലായതിനാല്‍ ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്നാണ് വ്യക്തമാകുന്നത്.

  ദക്ഷിണേന്ത്യയില്‍ സംപൂജ്യരാവും

  ദക്ഷിണേന്ത്യയില്‍ സംപൂജ്യരാവും

  ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ മനസ്സിലാവുന്നത്. ആന്ധ്ര നിയമസഭയില്‍ ബിജെപിക്ക് നാല് സീറ്റും ആന്ധ്രയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയത് രണ്ട് എംപിമാരുമാണ്. നിലവില്‍ ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടതിനാല്‍ അവിടെ ഒറ്റസീറ്റും ലഭിക്കില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസ് ശക്തമായതിനാല്‍ അവിടെയും സാധ്യതയില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉള്ള സീറ്റുകള്‍ പോകുമെന്ന് ഉറപ്പാണ്. തമിഴ്‌നാട്ടില്‍ ഒരു സീറ്റാണ് ബിജെപിക്ക് ഉള്ളത്. അത് ഇനി കിട്ടില്ല. കേരളത്തിലും സ്ഥിതി സമാനമാണ്.

  ഡികെ ശിവകുമാറിന്റെ വളര്‍ച്ച

  ഡികെ ശിവകുമാറിന്റെ വളര്‍ച്ച

  കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാര്‍ ഉപതിരഞ്ഞെടുപ്പോടെ പകരക്കാരനില്ലാത്ത നേതാവായി ഉയര്‍ന്നിരിക്കുകയാണ്. ബെല്ലാരിയില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിജയിച്ചതോടെ പ്രമുഖര്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തയ്യാറായിട്ടുണ്ട്. 1999ല്‍ സോണിയാ ഗാന്ധി മത്സരിച്ച് ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിനാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്. മറ്റൊന്ന് രാമനഗരയിലും അദ്ദേഹം ആധിപത്യം നേടിയെന്നാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസാണ് വലിയ പാര്‍ട്ടിയെന്ന് ജെഡിഎസ്സിനെ ഓര്‍മപ്പെടുത്താന്‍ കൂടി ഇത് ശിവകുമാറിനെ സഹായിച്ചിരിക്കുകയാണ്.

  കര്‍ണാടകയില്‍ നേട്ടമെങ്ങനെ.....

  കര്‍ണാടകയില്‍ നേട്ടമെങ്ങനെ.....

  ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലിംഗായത്ത് വിഷയം പ്രചാരണായുധമാക്കിയതില്‍ അദ്ദേഹം ജനങ്ങളോട് ക്ഷമ ചോദിച്ചിരുന്നു. ഇനിയൊരിക്കലും മതപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കണ്ടിരിക്കുകയാണ്. ലിംഗായത്തുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ എല്ലാ വിഭാഗത്തിനും പ്രിയപ്പെട്ട നേതാവായി അദ്ദേഹം മാറുകയും ചെയ്തു. കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് ശിവകുമാര്‍.

  ചന്ദ്രബാബു നായിഡുവിന്റെ വരവ്

  ചന്ദ്രബാബു നായിഡുവിന്റെ വരവ്

  ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ദേവഗൗഡയെ കാണാന്‍ കര്‍ണാടകയിലെത്തിയിരിക്കുകയാണ്. ഇത് ശിവകുമാറിന്റെ സ്വാധീനം കൊണ്ടാണ്. കര്‍ണാടകത്തില്‍ സിദ്ധരാമയ്യയെ വെല്ലുന്ന നേതാവ് കോണ്‍ഗ്രസിനുണ്ടായെന്നാണ് നായിഡുവിന്റെ വിലയിരുത്തല്‍. ദക്ഷിണേന്ത്യയെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിനാവുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അതേസമയം നായിഡു തമിഴ്‌നാട്ടില്‍ സ്റ്റാലിനെയും കണ്ടിട്ടുണ്ട്. ഡിഎംകെയുടെ ഭാഗമായി കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്താന്‍ സ്റ്റാലിന്‍ സമ്മതിച്ചെന്നാണ് സൂചന.

  ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാകും

  ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാകും

  പ്രാദേശിക തലത്തിലുള്ള സഖ്യം മാത്രമേ ബിജെപിയെ തകര്‍ക്കൂ എന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ട് കര്‍ണാടക അവര്‍ക്ക് നല്‍കിയ മുന്നേറ്റം വലുതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ നിര്‍ണായകമാകുമെന്നാണ് സൂചന. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടും. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്നാല്‍ തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല. മൊത്തം 130 സീറ്റിലധികം ദക്ഷിണേന്ത്യയില്‍ നിന്നുണ്ട്. ഇതില്‍ 100 സീറ്റിലധികം കോണ്‍ഗ്രസ് സഖ്യം നേടിയാല്‍ 2019ല്‍ ബിജെപിയുടെ കേന്ദ്ര ഭരണം തന്നെ ഇല്ലാതാവും. കാരണം ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയുടെ സ്വാധീനം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

  സനലിന്റേത് ആത്മഹത്യ ശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം.... പോലീസ് ക്രൂരത ഇങ്ങനെ.....

  നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും.... ഇന്റേണല്‍ സര്‍വേ അനുകൂലം!!

  English summary
  bjp topple in south
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more