കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നില്‍ ബിജെപി; പ്ലാന്‍ തയ്യാറാക്കിയത് ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍.. എല്ലാം തുറന്ന് പറഞ്ഞ് രമേശ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ വീണതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കും ഇല്ലെന്നായിരുന്നു ബിജെപി നേതൃത്വം ഇതുവരെ അവകാശപ്പെട്ടിരുന്നത്. കോണ്‍ഗ്രസിലേയും ദളിലേയും ആഭ്യന്തര പ്രശ്നങ്ങളാണ് സര്‍ക്കാറിനെ വീഴിത്തിയതെന്ന് ബിജെപിയും യെഡിയൂരപ്പയും പല കുറി ആവര്‍ത്തിച്ചു.

എന്നാല്‍ യെഡിയൂരപ്പയുടേയം ബിജെപിയുടേയും ഈ അവകാശ വാദങ്ങള്‍ പൊളിക്കുന്ന പ്രസ്തവനായാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളിയുടേയും എഎച്ച് വിശ്വനാഥിന്‍റേയും ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തുടക്കമിട്ടത്

തുടക്കമിട്ടത്

സഖ്യ സര്‍ക്കാറിനെ വീഴ്ത്താനുള്ള ഓപ്പറേഷന്‍ താമരയ്ക്ക് തുടക്കമിട്ടത് ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വെച്ചാണെന്നാണ് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ക്കിഹോളി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

അനുമതിയോടെ

അനുമതിയോടെ

കുമാരസ്വാമി സര്‍ക്കാറിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ക്ക് താനാണ് തുടക്കമിട്ടത്. മുഖ്യമന്ത്രി യെഡിയൂരപ്പ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന മുരളീധര്‍ റാവു എന്നിവയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

റിസോര്‍ട്ടിലേക്ക്

റിസോര്‍ട്ടിലേക്ക്

പ്രതിസന്ധി രൂക്ഷമായപ്പോള്‍ ബിജെപി സ്വാധീനിക്കാതിരിക്കാന്‍ ദള്‍-കോണ്‍ഗ്രസ് എംഎല്‍എമാരെ ബിഡദിയിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ചതുരക്കകളത്തിലെ കരുക്കളെപ്പോളെ ഡികെ ശിവകുമാര്‍ അന്ന് എംഎല്‍എമാരെ കൈകാര്യം ചെയ്തത് തനിക്ക് ഇഷ്ടമായില്ല.

സിദ്ധരാമയ്യയുടെ അഹംഭാവം

സിദ്ധരാമയ്യയുടെ അഹംഭാവം

മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഹംഭാവമാണ് പാര്‍ട്ടി വിടാനുള്ള മറ്റൊരു കാരണം. ശിവകുമാറും ബെളഗാവി റൂറല്‍ എംഎല്‍എ ലക്ഷ്മി ഹെബ്ബാള്‍ക്കറും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചതായും രമേശ് ആരോപിച്ചു.

യെഡിയൂരപ്പ വിശ്വസിച്ചു

യെഡിയൂരപ്പ വിശ്വസിച്ചു

ദള്‍-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ഏതാനും ദിവസത്തിന് ശേഷം തന്നെ യെഡിയൂരപ്പയെ സന്ദര്‍ശിച്ച് സര്‍ക്കാറിനെ വീഴ്ത്താനുള്ള പദ്ധതി പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിന്‍റെ വിശ്വസ്തനായ തന്നെ യെഡിയൂരപ്പ വിശ്വസിക്കുകയായിരുന്നെന്നും രമേശ് പറഞ്ഞു.

ഏക നിബന്ധന

ഏക നിബന്ധന

തുടര്‍ന്ന് ഹൈദരാബാദില്‍ വെച്ചാണ് അമിത് ഷായേയും മുരളീധര്‍ റാവുവിനേയും കണ്ടത്. യെഡിയൂരപ്പയുടെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു തന്‍റെ ഏക നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു. ഗോഖക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു രമേശ് ജാര്‍ക്കിഹോളി.

17 ല്‍ 16

17 ല്‍ 16

ഡിസംബര്‍ 5 ന് 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഗോഖക്ക് മണ്ഡലത്തില്‍ രമേശ് ജാര്‍ക്കിഹോളിയേയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇദ്ദേഹമുള്‍പ്പടേയുള്ള 17 ല്‍ 16 വിമത നേതാക്കളും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ 13 പേര്‍ക്കും ബിജെപി ഉപതിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി.

വിശ്വാനാഥ്

വിശ്വാനാഥ്

ദള്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ തന്നെ സമീപിച്ചത് വി ശ്രീനിവാസ പ്രസാദാണെന്നാണ് വിശ്വാനാഥ് വ്യക്തമാക്കിയത്. യെഡിയൂരപ്പയും പ്രസാദുമാണ് വാഗ്ദാനങ്ങളുമായി വിമത എംഎല്‍എമാരെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹുന്‍സൂര്‍ പ്രതിനിധി

ഹുന്‍സൂര്‍ പ്രതിനിധി

പ്രസാദ് ഒഴികെ മറ്റേതെങ്കിലും നേതാക്കളായിരുന്നു തന്നെ സമീപിച്ചിരുന്നതെങ്കില്‍ ബിജെപി മുന്നോട്ടു വെച്ച വാഗ്ദാനം സ്വീകരിക്കാന്‍ താന്‍ തയ്യാറാകുമായിരുന്നില്ലെന്നും എഎച്ച് വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. ഹുന്‍സൂര്‍ മണ്ഡ‍ലത്തില്‍ നിന്നുള്ള ദള്‍ അംഗമായിരുന്നു വിശ്വനാഥ്.

കോണ്‍ഗ്രസ് വിട്ടവര്‍

കോണ്‍ഗ്രസ് വിട്ടവര്‍

മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2017 ല്‍ കോണ്‍ഗ്രസ് വിട്ടവരാണ് എഎച്ച് വിശ്വനാഥും ശ്രീനിവാസ പ്രസാദും. ശ്രീനിവാസ പ്രസാദ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍,ദളിലെത്തിയ വിശ്വനാഥിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തിരുന്നു.

 രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍ രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍

 അയോധ്യ വിധി; പുനപരിശോധന ഹര്‍ജി കാര്യത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തിരുമാനം ഇന്ന് അയോധ്യ വിധി; പുനപരിശോധന ഹര്‍ജി കാര്യത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തിരുമാനം ഇന്ന്

English summary
BJP toppled Congress-JDS govt says ramesh jarkiholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X