കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഭയക്കേണ്ട,പൗരത്വ നിയമം നടപ്പാക്കൂവെന്ന് സേനയോട് ബിജെപി!! സഖ്യത്തിന് തയ്യാര്‍

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയെ മടക്കി കൊണ്ടുവരാന്‍ പൗരത്വ ഭേദഗതി നിയമം ആയുധമാക്കി ബിജെപി.സംസ്ഥാനത്ത് പുതിയ നിയമം നടപ്പിലാക്കുകയാണെങ്കിൽ ശിവസേനയുടെ താൽപ്പര്യത്തിന് അനുസരിച്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ബിജെപി വ്യക്തമാക്കി. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അതിന് അനുവദിക്കുന്നില്ലേങ്കില്‍ രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാര്‍ പറഞ്ഞു.

fad3-157

കോൺഗ്രസിനന്‍റെ സമ്മർദത്തെ തുടര്‍ന്ന് ശിവസേന തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ മാറ്റം വരുത്തരുത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം പാസാക്കിയത് രാജ്യത്തിന്റെയും മഹാരാഷ്ട്രയുടെയും താൽപ്പര്യം സംരക്ഷിക്കാനാണ്. അതിനാൽ തന്നെ മഹാരാഷ്ട്രയുടെ നിലവിലെ മുഖ്യമന്ത്രി അത് നടപ്പാക്കണം. നിയമം നടപ്പാക്കുന്നത് സർക്കാരിനെ ഭീഷണിയിലാക്കുന്നുവെങ്കിൽ, സർക്കാരിനെ രക്ഷിക്കാൻ ശിവസേനയുമായി ഒത്തുതീർപ്പ് നടത്താൻ ബിജെപി തയ്യാറാണ്', ബിജെപി നേതാവ് ആശിഷ് ഷെലാര്‍ പറഞ്ഞു.

സേനയ്ക്ക് മുന്നില്‍ ഇപ്പോഴും ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രതികരിച്ചു. ദേശീയ പൗരത്വ ബില്ലിനെ ശിവസേന ലോക്സഭയില്‍ പിന്തുണച്ചിരുന്നെങ്കിലും മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് കണ്ണുരുട്ടിയതോടെ രാജ്യസഭയില്‍ നിലപാടില്‍ മലക്കം മറിയുകയായിരുന്നു. തുടര്‍ന്ന് ബില്ലിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സേന ഉയര്‍ത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പ്രസ്താവനയോടെ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ് സേന.

English summary
BJP tries to bring back Shiva Sena through CAB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X