കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ബിജെപിയുടെ ലക്ഷ്യം 25 ലക്ഷം, പണി തുടങ്ങി പ്രവര്‍ത്തകര്‍

  • By
Google Oneindia Malayalam News

ജലന്തര്‍: മോദി തരംഗത്തിനിടയിലും കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയാതിരുന്ന പഞ്ചാബില്‍ അംഗ സംഖ്യ ഉയര്‍ത്താന്‍ ഉറച്ച് ബിജെപി. അംഗത്വ വിതരണ കാമ്പെയ്നില്‍ പുതുതായി 2 ലക്ഷം പേരെ ചേര്‍ക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ജുലൈ ആറ് മുതല്‍ സംസ്ഥാനത്ത് കാമ്പെയ്ന് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷ്വയ്ത്ത് മാലിക്ക് പറഞ്ഞു.

 bjppunjab

<strong>രാഹുല്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കാന്‍ ക്യാപ്റ്റനെത്തിയേക്കും?; പരീക്ഷണത്തിനൊരുങ്ങി കോണ്‍ഗ്രസ്</strong>രാഹുല്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കാന്‍ ക്യാപ്റ്റനെത്തിയേക്കും?; പരീക്ഷണത്തിനൊരുങ്ങി കോണ്‍ഗ്രസ്

2 ലക്ഷം പുതിയ ആളുകളെ ചേര്‍ക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ 20 ശതമാനം ആളുകളെ പഞ്ചാബില്‍ നിന്ന് ബിജെപിയില്‍ ചേര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇത്തവണ 4.5 ലക്ഷം ആളുകളെ ചേര്‍ക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ അംഗ സംഖ്യ 28 ലക്ഷത്തില്‍ എത്തിക്കുമെന്നും ഷ്വയ്ത്ത് മാലിക്ക് പറഞ്ഞു.

2014 ലെ മോദി തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 23 ലക്ഷം അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് മുന്‍പ് വെറും 3.5 ലക്ഷമായിരുന്നു സംസ്ഥാനത്തെ ബിജെപിയുടെ അംഗ സംഖ്യ. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 9.63 ശതമാനമായിരുന്നു ഇത്തവണത്തെ വോട്ട് വിഹിതം. തിരഞ്ഞെടുപ്പില്‍ 8 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ഇത്തവണയും നാല് സീറ്റുകള്‍ ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞിരുന്നു. അതേസമയം ആംആദ്മിക്ക് ഇത്തവണ 1 സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.

<strong>വനിത പ്രാതിനിധ്യത്തിന് ഭേദഗതികളുമായി 'അമ്മ', എതിര്‍പ്പുമായി ഡബ്ല്യുസിസി, ഇറങ്ങിപ്പോക്ക്</strong>വനിത പ്രാതിനിധ്യത്തിന് ഭേദഗതികളുമായി 'അമ്മ', എതിര്‍പ്പുമായി ഡബ്ല്യുസിസി, ഇറങ്ങിപ്പോക്ക്

English summary
BJP tries to get 28 lakh members from Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X