കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ ഗാന്ധി ഉറക്കമെഴുന്നേറ്റില്ല എന്നാണ് തോന്നുന്നത്'.. ട്രോളുമായി ബിജെപി, ചുട്ട മറുപടി!

Google Oneindia Malayalam News

Recommended Video

cmsvideo
ട്രോളുമായി ബിജെപി, കോൺഗ്രസിന്റെ ചുട്ട മറുപടി | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ ആരോപണ-പ്രത്യാരോപണങ്ങളുമായി കട്ടയ്ക്ക് നില്‍ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. റാഫേലില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആക്രമണം ബലാക്കോട്ടിന് ശേഷം തണുത്തിരിക്കുകയാണ്. ബിജെപിയാകട്ടെ ഇരട്ടി ശക്തിയില്‍ തിരിച്ച് വന്നിരിക്കുന്നു.

ബിജെപിയെ തുറന്നുകാട്ടാന്‍ രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് പത്രസമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. എന്നാലത് പിന്നീട് മാറ്റിവെച്ചു. ഇതോടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ഒട്ടും കുറയാതെ കോണ്‍ഗ്രസ് മറുപടിയും നല്‍കിയിട്ടുണ്ട്.

പത്രസമ്മേളനം മാറ്റി

പത്രസമ്മേളനം മാറ്റി

ബിജെപിക്കെതിരെ വലിയ വെളിപ്പെടുത്തല്‍ നടത്താനാണ് രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം രാവിലെ പത്ത് മണിക്ക് വിളിച്ച് ചേര്‍ത്തത്. ദില്ലിയിലെ മാധ്യമലോകം ആകാംഷയോടെ കാത്തിരുന്നുവെങ്കിലും പത്രസമ്മേളനം ഉണ്ടായില്ല. പകരം ഉച്ചയ്ക്ക് 2 മണിക്കാവും രാഹുല്‍ മാധ്യമങ്ങളെ കാണുക എന്ന അറിയിപ്പ് വന്നു.

രാഹുൽ ഉറക്കമെഴുന്നേറ്റില്ലേ

രാഹുൽ ഉറക്കമെഴുന്നേറ്റില്ലേ

ഇതോടെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാവിലെ ഉറക്കമെഴുന്നേറ്റില്ല എന്നാണ് തോന്നുന്നത്. അത് ഏതായാലും നന്നായി. രാവിലെ തന്നെ നുണ പ്രചരിപ്പിക്കില്ലല്ലോ എന്നാണ് ബിജെപി ട്വിറ്ററില്‍ പരിഹാസം എറിഞ്ഞത്.

മുഖത്തടിച്ച മറുപടി

മുഖത്തടിച്ച മറുപടി

ബിജെപിയുടെ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസിന്റെ കുറിക്ക് കൊളളുന്ന മറുപടിയും എത്തി. മോദിയെ ലക്ഷ്യമിട്ടുളളതായിരുന്നു ട്വീറ്റ്. രാവിലെ ആയാലും രാത്രി ആയാലും കളളന്‍ കാവല്‍ക്കാരന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ടല്ലോ. അതിന് അദ്ദേഹത്തിന് സാധിക്കുന്നല്ലോ.. സന്തോഷം എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

വെട്ടിലാക്കി പിത്രോദ

വെട്ടിലാക്കി പിത്രോദ

രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാനുളള കാരണം കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ആണെന്നാണ് സൂചന. ബലാക്കോട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ബലാക്കോട്ടിന് തെളിവ് ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്.

 300 പേരെ യഥാര്‍ത്ഥത്തില്‍ വധിച്ചോ

300 പേരെ യഥാര്‍ത്ഥത്തില്‍ വധിച്ചോ

ബലാക്കോട്ടില്‍ ശരിക്കും ആക്രമണം നടത്തിയോ എന്നും 300 പേരെ യഥാര്‍ത്ഥത്തില്‍ വധിച്ചോ എന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിത്രോദ ചോദിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തന്നെ നാണം കെടുത്തുന്നതാണ് എന്നും സാം പിത്രോദ പറഞ്ഞിരുന്നു.

കടന്നാക്രമിച്ച് ബിജെപി

കടന്നാക്രമിച്ച് ബിജെപി

പുല്‍വാമ പോലുളള ആക്രമണങ്ങള്‍ എപ്പോഴും സംഭവിക്കാറുളളതാണെന്നും അതിന് പാകിസ്താന്‍ എന്ന രാജ്യത്തെ മുഴുവന്‍ എങ്ങനെ കുറ്റപ്പെടുത്തും എന്നും പിത്രോദ ചോദിച്ചു. ഇതോടെ ബിജെപി ഇളകി. നരേന്ദ്ര മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും അടക്കമുളള നേതാക്കള്‍ വാളെടുത്ത് രംഗത്ത് വന്നു.

കോമാളിത്തരം പൊറുക്കില്ല

കോമാളിത്തരം പൊറുക്കില്ല

കോണ്‍ഗ്രസ് രാജ്യത്തിന്റെ സൈന്യത്തെ അപമാനിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം വാക്കുകളെ ചോദ്യം ചെയ്യണമെന്ന് മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം കോമാളിത്തരങ്ങള്‍ 130 കോടി ജനം പൊറുക്കില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

ചെര്‍പ്പുളശ്ശേരി പീഡനം: റേപ്പ് ജോക്കുമായി വിടി ബൽറാം, വൻ പ്രതിഷേധം, പോസ്റ്റ് പിൻവലിച്ച് എംഎൽഎചെര്‍പ്പുളശ്ശേരി പീഡനം: റേപ്പ് ജോക്കുമായി വിടി ബൽറാം, വൻ പ്രതിഷേധം, പോസ്റ്റ് പിൻവലിച്ച് എംഎൽഎ

English summary
BJP trolls Rahul Gandhi for not waking up on time for press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X