ബിജെപി പാര്‍ട്ടിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് തഥാഗത സത്പതി
2000 ത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സത്പതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ഒറീസ ഗണ പരിഷദില്‍ ചേരുകയും 2004 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെഡിയില്‍ തിരിച്ചു
ഭുവനേശ്വര്‍: ബിജു ജനതാദള്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് പാര്‍ട്ടി എംപി തഥാഗത സത്പതി. തിങ്കളാഴ്ച എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു എംപിയുടെ വെളിപ്പെടുത്തല്‍. ഭരണപക്ഷത്തുള്ള പാര്‍ട്ടിയില്‍ ബിജെപിക്കു വേണ്ടി വിള്ളലുണ്ടാക്കാന്‍ ഒരു ബിജെഡി എംപി ശ്രമിക്കുന്നു എന്നാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഒഡിഷയില്‍ ഭരണപക്ഷത്തിരിക്കുന്ന പാര്‍ട്ടിയായ ബിജെഡിയെ നിയമസഭയില്‍ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. എഐഎഡിഎംകെയില്‍ നടന്നത് പോലുള്ള പിളര്ച്ചയാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പാര്‍ട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ഒരു എംപി ഒഴികെ മറ്റുള്ളവര്‍ ഒന്നും ഈ കരാര്‍ സമ്മതിക്കുകയില്ല എന്നും പ്രചരണം ഉള്ളതായി അദ്ദേഹം എഴുതി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, ഒഡിഷ എന്നീ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേരത്തെ തന്നെ അവസരത്തിനായി ശ്രമിച്ചിരുന്നു. ഭിന്നിപ്പിക്കല്‍ സംഭവിക്കുകയാണെങ്കില്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്, ഒഡിഷ എന്നീ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. ഭുവനേശ്വറില്‍ ഏപ്രില്‍ 15നും 16നും നടന്ന ദേശീയ എക്സിക്യൂട്ടൂവ് യോഗത്തില്‍ മോഡി പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ നിഷ്ക്രിയമാക്കാന്‍ ആണെന്നും അദ്ദേഹം എഴുതി.
അതേ സമയം ബിജെപിയില്‍ ചേരുന്ന എംപി ആരാണെന്ന് സത്പതി പറഞ്ഞിട്ടില്ലെന്ന് എംപി ബൈജയന്ത് പാണ്ഡ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പ്രതികരിച്ചു. കൂടാതെ സത്പതി ബിജെഡിയില്‍ നിന്നും പുറത്തായ ശേഷം സമര്‍ഥമായി സംസാരിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2000 ത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സത്പതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ഒറീസ ഗണ പരിഷദില്‍ ചേരുകയും 2004 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെഡിയില്‍ തിരിച്ചുവരികയും ചെയ്തു. സത്പതിയുടെ വെളിപ്പെടുത്തലുകളെല്ലൊ തികച്ചും വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ലെന്നും ബിജെഡി വക്താവ് പ്രതാപ് ദേവ് അറിയിച്ചു. പാര്‍ട്ടിയോട് വിശ്വാസ വഞ്ചന കാണിക്കുന്നവരെ ശിക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications