കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം ആയിരമാക്കുമോ? ബിജെപി പ്ലാന്‍ ചെയ്യുന്നതായി മനീഷ് തിവാരി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. ബിജെപി അത്തരമൊരു നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 2024ന് മുമ്പോ അത് കഴിഞ്ഞോ അത്തരമൊരു ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും മനീഷ് തിവാരി പറഞ്ഞു. അതേസമയം ഇങ്ങനൊരു കാര്യം ചെയ്യുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും തിവാരി പറഞ്ഞു. പാര്‍ലമെന്റില്‍ തന്നെ വിശ്വസ്തരായ വ്യക്തകളാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും തിവാരി വ്യക്തമാക്കി.

മമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രംമമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രം

1

പുതിയ പാര്‍ലമെന്റ് ചേംബര്‍ ആയിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളതായിരിക്കും. ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ആദ്യം ജനാഭിപ്രായം തേടേണ്ടതുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. അതേസമയം ഇതിന് പിന്നാലെ പ്രതികരണവുമായി മറ്റൊരു എംപി കാര്‍ത്തി ചിദംബരവും രംഗത്തെത്തി. ഈ വിഷയം പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യകതയാണ്. ഇന്ത്യ പോലൊരു വിശാലമായ രാജ്യത്ത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും കാര്‍ത്തി പറഞ്ഞു.

ജനസംഖ്യയെ ആധാരമാക്കിയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതെങ്കില്‍, അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കും. അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും കാര്‍ത്തി വ്യക്തമാക്കി. നിലവില്‍ 543 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. രാജ്യസഭയില്‍ 245 അംഗങ്ങളും. നേരത്തെ പുതിയ പാര്‍ലമെന്റ് കെട്ടിടം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ബിജെപിക്ക് അനുകൂലമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷം ഭയപ്പെടുന്നുണ്ട്.

പ്രതിഷേധം ഈ നീക്കത്തിനെതിരെ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. നേരത്തെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. വളരെ കുറച്ച് മണ്ഡലങ്ങള്‍ കൂടുതല്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. അവ പുനര്‍ക്രമീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക. പാര്‍ലമെന്റിന്റെ വലിപ്പം കൂട്ടുന്നതിനെയും സ്പീക്കര്‍ ന്യായീകരിച്ചിരുന്നു. പലരും സ്ഥലമില്ലാത്തത് കൊണ്ട് പിന്നിലാണ് ഇരിക്കുന്നത്. സ്പീക്കര്‍ക്ക് ഇവരെ കാണാന്‍ സാധിക്കില്ലായിരുന്നു. 543 എംപിമാരും ഒരുമിച്ചെത്തിയാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
bjp trying to increase members strength in lok sabha says congress leader manish tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X