കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ നേരിടാന്‍ ബിജെപി..... ഇറക്കുന്നത് 5000 കോടി, എങ്ങനെ കണ്ടെത്തും, നദ്ദയുടെ നിര്‍ദേശം!!

Google Oneindia Malayalam News

ദില്ലി: കൊറോണ നേരിടാന്‍ ബിജെപി സംഘനടയ്ക്കുള്ളില്‍ പാക്കേജുകള്‍ തയ്യാറാക്കുന്നു. പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ഫണ്ടുകള്‍ രൂപീകരിക്കാനാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദേശം. 5000 കോടിയുടെ പാക്കേജാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ എല്ലാ പാര്‍ട്ടികളും കൂടി നല്‍കുന്ന തുക ഇത്രത്തോളമുണ്ടാവില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും പണം നല്‍കുക. ദില്ലിയില്‍ മാത്രം ദിവസവും 1700 പേര്‍ ഭക്ഷണമെത്തിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. സംഘടനാ സംവിധാനം ഉപയോഗിച്ച് പരമാവധി ജനപ്രീതി പാര്‍ട്ടിക്കൊപ്പം തന്നെ നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ലോക്ഡൗണ്‍ തിരിച്ചടിയാവരുതെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

1

മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി തുകയാണ് കണ്ടെത്തേണ്ടത്. ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് പിഎം കെയറിലേക്ക് വരുന്ന ഫണ്ടുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഈ ജനറല്‍ സെക്രട്ടറിമാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ജനവികാരം ഉണ്ടായിട്ടുണ്ട്. ഇത് മറികടക്കാന്‍ ഇവര്‍ക്ക് കൃത്യമായി ഭക്ഷണവും പണവും എത്തിച്ച് നല്‍കുകയാണ് ബിജെപിക്ക് മുന്നിലുള്ള വഴി. മറ്റ് പാര്‍ട്ടികള്‍ ഈ അവസരത്തില്‍ വളരെയധികം സാമ്പത്തികമായി പിന്നിലാണ്.

ജില്ലാ തലം മുതലുള്ള പ്രവര്‍ത്തനം ജെപി നദ്ദ നേരിട്ടാണ് വിലയിരുത്തുന്നത്. നിത്യേന വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാന തല അധ്യക്ഷന്‍മാരുമായി നദ്ദ നേരിട്ട് സംസാരിക്കും. കൊറോണ പ്രതിസന്ധി വലിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ബിജെപിക്ക് അവസരമൊരുക്കിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. 5000 കോടി സ്വരൂപിക്കാനായി സ്വന്തം നെറ്റ് വര്‍ക്കുകളെയാണ് ബിജെപി ഉപയോഗിക്കുന്നത്. ഇതിന്റെ തുടക്കം എംപിമാരില്‍ നിന്നായിരുന്നു. 400 കോടിയാണ് എംപിമാരില്‍ നിന്ന് ലഭിച്ചത്. ബിജെപിക്ക് 303 ലോക്‌സഭാ അംഗങ്ങളും 83 രാജ്യസഭാ എംപിമാരുമുണ്ട്. ഇവര്‍ ഒരു കോടി രൂപ വീതം സ്വന്തം മണ്ഡലത്തിലേക്ക് സംഭാവന ചെയ്തു. ഇവരുടെ സ്വന്തം ശമ്പളവും പിഎം കെയറിലേക്ക് നല്‍കി കഴിഞ്ഞു. ഇത് ബിജെപി ഇതുവരെ പുറത്തെടുക്കാത്ത തന്ത്രമാണ്.

ബിജെപിക്ക് സംസ്ഥാന തലത്തിലെ കാര്യമെടുത്താല്‍ 1400 എംഎല്‍എമാരും എംഎല്‍എസിമാരുമുണ്ട്. ഇവരും പിഎം കെയറിലേക്ക് സംഭാവന ചെയ്യും. 800 കോടി എംഎല്‍എമാരില്‍ നിന്നും എംഎല്‍സിമാരില്‍ നിന്നും ബിജെപി പിരിച്ചെടുക്കുമെന്നാണ് കണക്കാക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷികള്‍ പല സംസ്ഥാനത്തും പിഎം ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പിഎം കെയറിലേക്ക് എംപി, എംഎല്‍എ വികസന ഫണ്ടില്‍ നി്ന്ന് ഒരൊറ്റ പൈസ പോലും വാങ്ങില്ലെന്ന് ബിജെപി പറഞ്ഞു. വ്യക്തിപരമായ പണം മാത്രമാണ് സ്വീകരിക്കുന്നത്. 15 കോടി അംഗങ്ങളില്‍ നിന്ന് നൂറ് രൂപ വെച്ച് പിഎം കെയറിലേക്ക് സംഭാവന ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ 1800 കോടി രൂപ സ്വരൂപിക്കാനാവും. ഇത് സാധാരണ അംഗങ്ങള്‍ക്കാണ്. എന്നാല്‍ ദീര്‍ഘ കാലമായി പാര്‍ട്ടിയില്‍ സജീവമാകുന്നവര്‍ രണ്ട് മുതല്‍ നാല് ലക്ഷം വരെ നല്‍കും. ഇവരുടെ മേഖലയിലെ കോര്‍പ്പറേറ്റുകളെ ഫണ്ടുകള്‍ക്കായി സമീപിക്കാനും നിര്‍ദേശമുണ്ട്.

English summary
bjp trying to mop up rs 5000 cr to deal with corona crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X