കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ നിന്നും മധ്യപ്രദേശിലേക്ക് കളിമാറ്റി ബിജെപി; എംഎൽഎമാരെ റാഞ്ചാൻ വമ്പൻ പദ്ധതി, വെളിപ്പെടുത്തൽ

Google Oneindia Malayalam News

ഭോപ്പാൽ: കർണാടകയിൽ സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കത്തെ അതിജീവിച്ചു എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ. കുതിരക്കച്ചവടവും റിസോർട്ട് രാഷ്ട്രീയവും അവസാനിക്കുമ്പോൾ രണ്ട് സ്വതന്ത്ര്യ എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. നാലോളം കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു അട്ടിമറിക്ക് സാധ്യതയില്ല.

കർണാടകയിലെ കളികൾ അവസാനിക്കുമ്പോൾ മധ്യപ്രദേശാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. 15 വർഷം തുടർച്ചയായി ഭരിച്ച സംസ്ഥാനം കൈവിട്ട് പോയതോടെ ബിജെപി കേന്ദ്രങ്ങൾ അസ്വസ്ഥരാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് ഒരു അട്ടിമറിയിലൂടെ ഭരണം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ തട്ടിക്കൊണ്ടുപോകാൻ ബിജെപി ശ്രമം നടത്തുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്.

നിരാശയോടെ ബിജെപി

നിരാശയോടെ ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ ചൂണ്ടുപലകയാകും മധ്യപ്രദേശിലെ ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്രങ്ങൾ ആശങ്കയിലാണ്. 15 വർഷം തുടർച്ചയായി ഭരിച്ച മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡിലും 15 വർഷത്തെ ബിജെപി ഭരണത്തിന് കോൺഗ്രസ് അന്ത്യം കുറിച്ചിരുന്നു.

 അഞ്ച് എംഎൽഎമാർ

അഞ്ച് എംഎൽഎമാർ

സംസ്ഥാനത്തെ അഞ്ചോളം കോൺഗ്രസ് എംഎൽഎമാരെ ബിജെപി നേതാക്കൾ സമീപിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രി കമൽനാഥിന്റെ വെളിപ്പെടുത്തൽ. വമ്പൻ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപിയുടെ പ്രലോഭനം. സർക്കാരിനെ താഴെയിറക്കാൻ അവർ എന്തു മാർഗവും സ്വീകരിക്കും. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്.

മധ്യപ്രദേശിലെ സീറ്റ് നില

മധ്യപ്രദേശിലെ സീറ്റ് നില

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്ഷിയായി. സർക്കാർ രൂപികരിക്കാനുള്ള കേവല ഭൂരിപക്ഷം 116 ആണ്. ഇതോടെ ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാല് സ്വതന്ത്രന്മാരെയും കൂടെക്കൂട്ടി കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയായിരുന്നു.
ബിജെപി 109 സീറ്റുകൾ നേടി.

അട്ടിമറി ശ്രമം നടന്നാൽ

അട്ടിമറി ശ്രമം നടന്നാൽ

കർണാടകയിൽ പയറ്റുന്ന അതേ രീതി മധ്യപ്രദേശിലും പുറത്തെടുത്താൽ സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് അധികം പാടുപെടേണ്ടി വരില്ല. കേവല ഭൂരിപക്ഷത്തിന് 7 സീറ്റുകളുടെ കുറവ് മാത്രമാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ ചാക്കിട്ട് പിടിച്ചാൽ മധ്യപ്രദേശിൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകും.

എംഎൽഎമാർക്ക് അതൃപ്തി

എംഎൽഎമാർക്ക് അതൃപ്തി

അഞ്ച് എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ബിജെപിയുടെ നാല് എംഎൽഎമാർ കോൺഗ്രസ് പാാളയത്തിലെത്താൻ കാത്തുനിൽക്കുകയാണെന്നും കമൽനാഥ് പറയുന്നു. ആറോളം ബിജെപി എംഎൽഎമാർ തന്നെ സമീപിച്ചിട്ടുണ്ട്. ബിജെപിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് അവർ പറയുന്നത്. എന്നാൽ അവരെ കോൺഗ്രസിലേക്ക് സ്വീകരിക്കാൻ ഇപ്പോൾ താൽപര്യമില്ലെന്നും കമൽനാഥ് വ്യക്തമാക്കി.

നിക്ഷേപകരെ ആകർഷിക്കാൻ

നിക്ഷേപകരെ ആകർഷിക്കാൻ

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ നിക്ഷേപ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് കമൽനാഥ് പറയുന്നു.

സംസ്ഥാനത്തിന് പുതുജീവൻ

സംസ്ഥാനത്തിന് പുതുജീവൻ

സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് തൻറെ ലക്ഷ്യമെന്ന് കമൽനാഥ് പറയുന്നു. 15 വർഷത്തിന് ശേഷം അധികാരം പിടിച്ച സംസ്ഥാനത്ത് ജനപ്രിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് സർക്കാർ. കാർഷിക കടങ്ങൾ എഴുതിത്തള്ളിയതും വാർധക്യ പെൻഷൻ ഇരട്ടിയാക്കിയതും അടക്കമുള്ള ജനപ്രിയ പദ്ധതികൾ സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചിട്ടുണ്ട്.

 രാഹുൽ ഗാന്ധി സ്ഥാന മോഹിയല്ല

രാഹുൽ ഗാന്ധി സ്ഥാന മോഹിയല്ല

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കാൻ ചില പദ്ധതികൾ പ്രഖ്യാപിക്കുകയാണ് മോദി സർക്കാർ. വാഗ്ദാനങ്ങൾ കൊണ്ട് രാജ്യം പൊറുതി മുട്ടിയിരിക്കുകയാണ്. രാഹുൽ ഗാന്ധി ഒരു ഉത്തമ രാഷ്ട്രീയ നേതാവായി മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി ഒരിക്കലും ഒരു സ്ഥാനമോഹില്ലെന്നും കമൽനാഥ് പറയുന്നു.

23 പാർട്ടികളും അതിൽ ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; പ്രതിപക്ഷ മഹാറാലിയെ പരിഹസിച്ച് അമിത് ഷാ23 പാർട്ടികളും അതിൽ ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; പ്രതിപക്ഷ മഹാറാലിയെ പരിഹസിച്ച് അമിത് ഷാ

English summary
bjp trying to poach congress mla's in madhyapradesh, kamalnath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X