കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും രാജസ്ഥാനിലും സര്‍ക്കാര്‍ വീഴും, ബിജെപി പ്ലാനൊരുങ്ങുന്നു, മുന്നറിയിപ്പുമായി ഗെലോട്ട്!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി വീണ്ടും കുതിരക്കച്ചവടം തുടങ്ങിയെന്ന് അശോക് ഗെലോട്ട്. നേരത്തെ ഇതേ ആരോപണം ഗെലോട്ട് ഉന്നയിച്ചപ്പോഴാണ് സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയത്. നിര്‍ണായകമായ ആരോപണമാണ് ഗെലോട്ട് ഉന്നയിച്ചിരിക്കുന്നത്. സമാന നീക്കം മഹാരാഷ്ട്രയിലും ബിജെപി നടത്തുന്നുണ്ടെന്നും ഗെലോട്ട് വ്യക്തമാക്കി. കോണ്‍ഗ്രസ് ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ പുതിയ വേര്‍ഷന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണെന്നും ഗെലോട്ട് പറഞ്ഞു. നേരത്തെ രാജസ്ഥാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു സച്ചിന്റെ വിമത നീക്കം.

1

െേഗലോട്ട് പക്ഷേ തകര്‍പ്പന്‍ തിരിച്ചടിയാണ് അന്ന് സച്ചിന്‍ പൈലറ്റിന് നല്‍കിയത്. പുതിയ നീക്കത്തെ നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്തോട് അടക്കം തയ്യാറായി ഇരിക്കാനാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അജയ് മാക്കന്‍ അത്തരമൊരു നീക്കത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഗെലോട്ട് മുന്നറിയിപ്പ് നല്‍കി. ഞങ്ങളുടെ എംഎല്‍എമാര്‍ 34 ദിവസം ഹോട്ടലില്‍ കഴിഞ്ഞപ്പോള്‍, അവരെ കാണാന്‍ എത്തിയത് അമിത് ഷായും ധര്‍മേന്ദ്ര പ്രധാനുമാണ്. ഒരു മണിക്കൂറോളം അവര്‍ക്കൊപ്പം ഇരുന്ന് ഇവര്‍ ചര്‍ച്ച നടത്തി. ഇക്കാര്യം അവരെന്നെ അറിയിച്ചിരുന്നു. അമിത് ഷാ അവിടെ കണ്ടതില്‍ നാണക്കേട് തോന്നിയെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.

അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയല്ലേ. അദ്ദേഹം ഇങ്ങനൊരു നീക്കത്തിന് വരുന്നത് നാണക്കേടുണ്ടാക്കുന്നതാണ്. നവംബര്‍ മാസത്തിലും ബിജെപി രാജസ്ഥാന്‍ സര്‍ക്കാര്‍ മറിച്ചിടാന്‍ നോക്കി. സര്‍ക്കാര്‍ വീഴുമെന്നുള്ള നെഗറ്റീവ് രാഷ്ട്രീയമാണ് അവര്‍ കളിച്ചത്. കോവിഡിനെ കുറിച്ചുള്ള ഭീതി ജനങ്ങളില്‍ വെറുതെ കുത്തിനിറച്ചു. എന്തിനാണ് ഭരിക്കാനാണ് ഇത്ര മോസം രീതിയൊക്കെ പയറ്റുന്നത്. രാജസ്ഥാനിലെ ജനങ്ങള്‍ പക്ഷേ ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തില്‍ വീഴില്ല. നിയമവിരുദ്ധമായ ഒരു മാര്‍ഗത്തെയും രാജസ്ഥാന്‍ ജനത അംഗീകരിക്കില്ല. ബിജെപിക്ക് അവര്‍ മറുപടി നല്‍കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.

ബിജെപിക്ക് അധികാര കൊതിയാണ് ഉള്ളത്. അതുകൊണ്ടാണ് അവര്‍ നെഗറ്റീവ് രാഷ്ട്രീയം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നത്. കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിതെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ നേരത്തെ തന്നെ മഹാവികാസ് അഗാഡി സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എംഎല്‍സി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നാല് മാസത്തിനുള്ളില്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നാണ് ബിജെപിയുടെ എംപി പറഞ്ഞത്. എന്നാല്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയായി. നാഗ്പൂര്‍ അടക്കം പാര്‍ട്ടിക്ക് നഷ്ടമായി.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
bjp trying to topple rajasthan and maharashtra government says ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X