കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലും അട്ടിമറി നീക്കവുമായി ബിജെപി; തടയിടാന്‍ കോണ്‍ഗ്രസ്, റിസോര്‍ട്ടില്‍ അടിയന്തര യോഗം

Google Oneindia Malayalam News

ജയ്പൂര്‍: തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മറുപക്ഷത്ത് നിന്ന് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് അധികാരത്തിലേറുക എന്ന തന്ത്രമാണ് കര്‍ണാടകയിലും മധ്യപ്രദേശിലും ബിജെപി നടപ്പിലാക്കിയത്. മഹാരാഷ്ട്രയിലും ഇതിനുള്ള ശ്രമങ്ങള്‍ നാം കണ്ടതാണ്. 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ചായിരുന്നു കുമാരസ്വാസമിയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപി ഭരണത്തിലേറിയത്. തനിച്ച് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എന്‍സിപി നേതാവ് അജിത് പവാറിനെ വരുതിയിലാക്കി മഹാരാഷ്ട്രിയലും വിഫലമായ ഒരു ശ്രമം ബിജെപി നടത്തുകയുണ്ടായി.

'ചാക്കിട്ട് പിടുത്തം'

'ചാക്കിട്ട് പിടുത്തം'

അതേസമയം മധ്യപ്രദേശില്‍ ഈ ചാക്കിട്ട് പിടുത്തത്തില്‍ ബിജെപി സമര്‍ഥമായി വിജയിക്കുകയും ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങളോടോപ്പം ചേര്‍ത്ത കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ചു. ഇതേ നീക്കം തന്നെ രാജസ്ഥാനിലും ബിജെപി നടത്തുന്നുവെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

രാജസ്ഥാന്‍ സര്‍ക്കാറിനെ

രാജസ്ഥാന്‍ സര്‍ക്കാറിനെ

അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിസോര്‍ട്ടിലേക്ക്

റിസോര്‍ട്ടിലേക്ക്

ഡൽഹി-ജയ്പൂർ ദേശീയപാതയിലെ ശിവ് വിലാസ് റിസോർട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 14 സ്വതന്ത്രരും സംഘത്തിലുണ്ട്. മുതിര്‍ന്ന നേതാക്കാള്‍ രണ്‍ദീപ് സിങ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേ മാതൃകയില്‍

അതേ മാതൃകയില്‍

കര്‍ണാടകയും മധ്യപ്രദേശിലും സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണം കൈക്കാലാക്കിയ അതേ മാതൃകയില്‍ രാജസ്ഥാനിലും ഭരണം സ്വന്തമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്.

പേര് പരാമര്‍ശിക്കാതെ

പേര് പരാമര്‍ശിക്കാതെ

കോണ്‍ഗ്രസിന് വേണ്ടി ചീഫ് വിപ്പ് മഹേഷാണ് അഴിമതി വിരുദ്ധ ബ്യൂറോക്ക് കത്ത് നല്‍കിയത്. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് കത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മഹേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

അശോക് ഗെലോട്ട്

അശോക് ഗെലോട്ട്

സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങി അവരുടെ കൂടെ നിര്‍ത്തുക എന്ന ഒരേയൊരു നിലാപാടെ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

രാജ്യസഭാ തിരഞ്ഞെടുപ്പ്

രാജ്യസഭാ തിരഞ്ഞെടുപ്പ്

19 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 3 സീറ്റില്‍ രണ്ട് വീതം സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസും ബിജെപിയും നിര്‍ത്തിയിരിക്കുന്നത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസ് ആരോപണം

കോണ്‍ഗ്രസ് ആരോപണം

രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. വിജയമുറപ്പില്ലാത്ത രണ്ടാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് എംഎല്‍എമാരുടെ ചാക്കിട്ട് പിടിത്തം ലക്ഷ്യമിട്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്ത് വിലകൊടുത്തും ഇതിന് തടയിടുമെന്നും അവര്‍ അവകാശപ്പെടുന്നു.

27 വോട്ട് കൂടി

27 വോട്ട് കൂടി

രണ്ടാമത്തെ സീറ്റില‍് മത്സരിക്കുന്ന ലെഖാവത്തിനെ ജയിപ്പിക്കണമെങ്കിൽ ബിജെപിക്ക് 27 വോട്ട് കൂടി വേണം. 200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറുപേരും കോൺഗ്രസിൽ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 107 ല്‍ എത്തിയത്. ഭൂരിപക്ഷം സ്വതന്ത്രരും നിലവില്‍ കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് 72 പേരാണ് ഉള്ളത്.

51 വോട്ട്

51 വോട്ട്

51 അംഗങ്ങളുടെ വോട്ടു ലഭിച്ചാൽ ഒരു സ്ഥാനാർഥിക്കു ജയിക്കാമെന്നിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാണ്. എന്നാല്‍ രണ്ടാമതൊരു സ്ഥാനാര്‍ത്ഥിയെ കൂടി നിര്‍ത്തിയതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ മുതലാക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ഇതിന് പിന്നാലെയാണ് സര്‍ക്കാറിനെ അട്ടമിറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

 യുഎഇയില്‍ പുതിയ പ്രതിസന്ധി; പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക്, ആശങ്കയില്‍ സാമ്പത്തിക രംഗം യുഎഇയില്‍ പുതിയ പ്രതിസന്ധി; പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക്, ആശങ്കയില്‍ സാമ്പത്തിക രംഗം

 റിയാസിന് മകളെ വിവാഹം ചെയ്ത് നല്‍കുന്നത് പിണറായി വിജയന്‍റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍ റിയാസിന് മകളെ വിവാഹം ചെയ്ത് നല്‍കുന്നത് പിണറായി വിജയന്‍റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍

English summary
bjp Trying to topple Rajasthan government, says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X