കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഇന്ന് 36 വയസ്സ്; 1984ലെ 2 സീറ്റില്‍ നിന്നും പാര്‍ട്ടി വളര്‍ന്ന വളര്‍ച്ച നോക്കൂ...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1980 ഏപ്രില്‍ ആറാം തീയതിയാണ് അടല്‍ ബിഹാരി വാജ്‌പേയ് അധ്യക്ഷനായി ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചത്. വാജ്‌പേയിക്കൊപ്പം എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖരും പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പിക്ക് കിട്ടിയത് വെറും രണ്ടേ രണ്ട് സീറ്റ്. 1984 ലായിരുന്നു ബി ജെ പിയുടെ കന്നിയങ്കം.

അവിടുന്നങ്ങോട്ട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ആദ്യം. പതിനാറാം വയസ്സില്‍ കേന്ദ്രത്തില്‍ ഭരണം. ആദ്യം 13 ദിവസവും പിന്നാലെ 13 മാസവും. അടല്‍ ബിഹാരി വാജ്‌പേയി നയിച്ച കേന്ദ്രസര്‍ക്കാര്‍ പിന്നീട് അഞ്ച് വര്‍ഷം തികച്ചും ഭരിച്ചു. 36 വയസ്സ് ആഘോഷിക്കുന്ന ഈ സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബി ജെ പി. കേന്ദ്രം ഒറ്റയ്ക്ക് ഭരിക്കാനുള്ള ശക്തിയുണ്ട് ബി ജെ പിക്ക്. കാണൂ ബി ജെ പിയുടെ വളര്‍ച്ചയുടെ വഴികള്‍...

വന്ന വഴി ഇങ്ങനെ

വന്ന വഴി ഇങ്ങനെ

1951 ല്‍ സ്ഥാപിതമായ ജനസംഘമാണ് പിന്നീട് രൂപവും ഭാവവും മാറി ബി ജെ പി ആയതെന്ന് വേണമെങ്കില്‍ പറയാം. 1962 ലെ തിരഞ്ഞെടുപ്പില്‍ 14ഉം 1967 ലെ തിരഞ്ഞെടുപ്പില്‍ 35ഉം എം പിമാര്‍ ജനസംഘത്തിന് ഉണ്ടായിരുന്നു. ഗുജറാത്ത് മുനിസിപ്പില്‍ കോര്‍പറേഷനില്‍ ഹ്രസ്വകാല ഭരണം നടത്താനും പാര്‍ട്ടിക്ക് സാധിച്ചു.

ബി ജെ പിയാകുന്നു

ബി ജെ പിയാകുന്നു

1980 ല്‍ രൂപീകരിച്ച ബി ജെ പി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പച്ച തൊടാന്‍ വലിയ കാലതാമസമൊന്നും എടുത്തില്ല. 1984 ല്‍ 2 സീറ്റ് മാത്രമേ കിട്ടിയുള്ളൂ എങ്കിലും 1991ലെ തിരഞ്ഞെടുപ്പില്‍ നേട്ടം 120 സീറ്റായി.

ഹിന്ദുത്വ വോട്ടുകള്‍

ഹിന്ദുത്വ വോട്ടുകള്‍

ഹിന്ദുത്വ ആശയങ്ങളായിരുന്നു തുടക്കക്കാലത്ത് പാര്‍ട്ടിയെ നയിച്ചിരുന്നത്. 1980കളിലെ പ്രോ ഹിന്ദു പരിപാടികളും 1992 ലെ ബാബ്‌റി മസ്ജിദ് തകര്‍ക്കലും പാര്‍ട്ടിയുടെ ഉരുക്കുനേതാവായ ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്രകളും പാര്‍ട്ടി ചരിത്രത്തിലെ സുപ്രധാന ഏടുകളായിരുന്നു.

ആദ്യത്തെ ഭരണം

ആദ്യത്തെ ഭരണം

1991 ല്‍ ഉത്തര്‍ പ്രദേശിലാണ് ബി ജെ പി ആദ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കുന്നത്. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായി. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ ഉത്തര്‍ പ്രദേശ് രാഷ്ട്രപതി ഭരണത്തിലായതോടെ വെറും 1 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ താഴെ വീണു.

ഗുജറാത്തിലെ വിജയം

ഗുജറാത്തിലെ വിജയം

ഇന്ന് ബി ജെ പിയുടെ കോട്ട എന്നറിയപ്പെടുന്ന ഗുജറാത്തില്‍ ബി ജെ പി ആദ്യമായി ജയിക്കുന്നത് 1995 ലാണ്. കേശുഭായി പട്ടേലിന് പിന്‍ഗാമിയായി 2001 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നാലെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും ബി ജെ പി ഭരണത്തിന്‍ കീഴിലായി.

കേന്ദ്രത്തിലേക്ക്

കേന്ദ്രത്തിലേക്ക്

1996 ലായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി ആദ്യത്തെ എന്‍ ഡി എ സര്‍ക്കാരിന് രൂപം നല്‍കിയത്. ആദ്യം 13 ദിവസവും പിന്നെ 13 മാസവും. 1999 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച വാജ്‌പേയി കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ നോണ്‍ - കോണ്‍ഗ്രസ് പ്രധാനമന്ത്രിയുമായി.

മോദിയുഗം

മോദിയുഗം

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി എന്ന നേതാവിന്റെ വ്യക്തിപ്രഭവത്തിന് സാക്ഷ്യം വഹിച്ചു. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് അല്ലാതെ ഒരു പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് വെറും 44 സീറ്റില്‍ ഒതുങ്ങി. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര, ഹരിയാന, കശ്മീര്‍ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ജയിച്ചു.

English summary
The Bharatiya Janata Party (BJP), which is leading the National Democratic Alliance (NDA) government at the Centre besides a number of governments in various states, turned 36 on April 6.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X