Get Updates
Get notified of breaking news, exclusive insights, and must-see stories!

9 സംസ്ഥാനങ്ങളിലെ ഭരണം; തലപുകഞ്ഞ് ബിജെപി നേതാക്കള്‍... മോദിയുടെ ഗംഭീര റോഡ് ഷോ...

ന്യൂഡല്‍ഹി: ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന നിര്‍വാഹക സമിതി യോഗം തുടങ്ങി. ഡല്‍ഹിയെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ സംഘടിപ്പിച്ചാണ് യോഗത്തിന് തുടക്കം കുറിച്ചത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചയാണ് യോഗത്തിലെ മുഖ്യ അജണ്ട. നരേന്ദ്ര മോദിക്ക് പുറമെ രാജ്യത്തെ പ്രധാന ബിജെപി നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. സുപ്രധാന തീരുമാനം യോഗത്തിലുണ്ടാകും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘാടനം ഈ യോഗത്തിന് ശേഷമുണ്ടാകുമെന്നും പറയപ്പെടുന്നു.

p

35 കേന്ദ്രമന്ത്രിമാര്‍, 12 മുഖ്യമന്ത്രിമാര്‍, 37 മേഖലാ നേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖരായ ബിജെപി നേതാക്കളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. 350 പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗത്തിനെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുന്ന നടപടികള്‍ക്കിടെയാണ് മന്ത്രി പാര്‍ട്ടി യോഗത്തിന് എത്തിയിരിക്കുന്നത്.

പെഗാസസ്, റാഫേല്‍, ഇഡി, സെന്‍ട്രല്‍ വിസ്ത, സംവരണം, നോട്ട് നിരോധനം തുടങ്ങി പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 2014 ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് സംസാരിച്ചത്.

''കാര്‍ നിര്‍മാണം, സെല്‍ഫോണ്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യ ഏറെ മുന്നേറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇംഗ്ലണ്ടിനെ വരെ പിന്നിലാക്കി. 2014 വരെ സെല്‍ ഫോണ്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാമത്തെ മൊബൈല്‍ നിര്‍മാണ രാജ്യമായി മാറി.

രാജ്യത്തെ നൂറ് ലോക്‌സഭാ മണ്ഡലങ്ങളിലായി 72000 ബൂത്തുകളിലാണ് ബിജെപി പിന്നിലുള്ളത്. ഇക്കാര്യം പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ 1.3 ലക്ഷം ബൂത്തുകളില്‍ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തിവരികയാണ്. ബിജെപിയുടെ നയങ്ങള്‍ ഇവിടെ നടപ്പാക്കുന്നുണ്ടെന്നും'' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 2018ല്‍ ബിജെപി അട്ടിമറി വിജയം നേടിയ ത്രിപുര, ബിജെപിക്ക് അധികാര പങ്കാളിത്തമുള്ള നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. മിസോറാമില്‍ നവംബറിലാണ് തിരഞ്ഞെടുപ്പ്.

മെയ് മാസത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തെലങ്കാനയാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനം. മധ്യപ്രദേശ് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മറ്റൊരു സംസ്ഥാനം. നവംബര്‍-ഡിസംബര്‍ കാലയളവിലാകും ഇവിടെ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷമാണ് തിരഞ്ഞെടുപ്പ്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാകും പോരാട്ടം. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളില്‍ രണ്ടെണ്ണമാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+