കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിംഗ് ചൗഹാന് ശേഷം ആരാകും.... പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാവാതെ ബിജെപി!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ തോറ്റതിനെ തുടര്‍ന്ന് ബിജെപിയില്‍ ആശയക്കുഴപ്പം. ശിവരാജ് സിംഗ് ചൗഹാന് ആര് പകരക്കാരനാവും എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. പ്രതിപക്ഷ നേതാവാകാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. അദ്ദേഹത്തിനെതിരെ പാര്‍ട്ടി നേതൃത്വവും നിലപാട് കടുപ്പിച്ചിട്ടുണ്ട്. മാല്‍വയില്‍ നിന്നുള്ള നേതാവ് സത്യനാരായണ്‍ സതന്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരിലാണ്. ചൗഹാന്‍ അടക്കമുള്ള മുന്‍നിര നേതാക്കള്‍ വന്‍പരാജയം ആയെന്നും ഇനി പുതിയ നേതാക്കള്‍ നേതൃനിരയിലേക്ക് വരണമെന്നുമാണ് ആവശ്യം. നിലവില്‍ നരേന്ദ്ര സിംഗ് തോമര്‍ മാത്രമാണ് മധ്യപ്രദേശില്‍ അല്‍പ്പമെങ്കിലും അറിയപ്പെടുന്ന നേതാവ്.

1

്ഉമാ ഭാരതി തല്‍ക്കാലം എല്ലാത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. സുമിത്ര മഹാജന്‍ സ്പീക്കര്‍ പദവിയിലാണ്. സുഷമാ സ്വരാജിന്റെ അവസ്ഥ ഇത് തന്നെയാണ്. ഇവരൊന്നും യുവാക്കളുടെ അതിപ്രസരമുള്ള മധ്യപ്രദേശ് കോണ്‍ഗ്രസിനെ നേരിടാനാവാത്തവരാണെന്ന് സൂചനയുണ്ട്. അതേസമയം ചൗഹാന് പകരം പുതിയ നേതാക്കളെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന് വ്യക്തമാണ്. അതേസമയം 2004ല്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ ചൗഹാനെ മുന്‍നിരയിലേക്ക് കൊണ്ടുവരികയായിരുന്നു ബിജെപി. അതുപോലെ പുതിയൊരു നേതാവിനെ ബിജെപി കണ്ടെത്തേണ്ടി വരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൂടി ബിജെപി പരാജയപ്പെട്ടാല്‍ ദേശീയ നേതൃത്വം ശക്തമായി ഇവിടെ ഇടപെടുമെന്ന് ഉറപ്പാണ്.

അസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 858 സീറ്റ്.... വന്‍ മുന്നേറ്റംഅസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 858 സീറ്റ്.... വന്‍ മുന്നേറ്റം

യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു; സമരം വിജയമെന്ന് ചെന്നിത്തല, സഭയില്‍ കൈയ്യാങ്കളിയുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു; സമരം വിജയമെന്ന് ചെന്നിത്തല, സഭയില്‍ കൈയ്യാങ്കളി

English summary
bjp unable to find chauhans replacement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X