കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; സഖ്യകക്ഷികള്‍ പറയുന്നു, ശിവസേനയ്ക്ക് പിന്നാലെ അകാലിദളും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് സഖ്യകക്ഷിയായ അകാലിദള്‍. ബിജെപിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. പക്ഷേ കേവല ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കില്ല. നിലവിലെ സഖ്യകക്ഷികളുടെ സഹായത്തോടെ തന്നെയാകും ബിജെപിയുടെ ഭരണം- മുതിര്‍ന്ന അകാലിദള്‍ നേതാവ് നരേഷ് ഗുജ്രാള്‍ പറഞ്ഞു.

Narash

2014ലെ മികച്ച പ്രകടനം ബിജെപിക്ക് ഇത്തവണ സാധിക്കില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയാണ്. താന്‍ പങ്കുവയ്ക്കുന്ന ഇതേ അഭിപ്രായം തന്നെയാണ് എന്‍ഡിഎയിലെ മറ്റു ചില കക്ഷികള്‍ക്കുമെന്നും ഗുജ്രാള്‍ പറഞ്ഞു.

ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞദിവസം ഇതേ അഭിപ്രായം മുന്നോട്ട് വച്ചിരുന്നു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ സഹായം ആവശ്യമാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ശിവസേനാ നേതാവ് സഞ്ജയ് റാവത്തും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. 272 എന്ന മാന്ത്രിക നമ്പര്‍ കടക്കാന്‍ ബിജെപിക്ക് ഇത്തവണ സാധിച്ചേക്കില്ല എന്നാണ് ശിവസേനാ നേതാവ് പറഞ്ഞത്.

യുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധംയുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധം

എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഗുജ്രാള്‍ പറഞ്ഞു. നിലവിലുള്ള അതേ സര്‍ക്കാര്‍ വരും. പഞ്ചാബില്‍ അകാലിദള്‍ പ്രകടനം മെച്ചപ്പെടുത്തും. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. ജനം അസംതൃപ്തരാണ്. ഇത് അകാലിദളിന് നേട്ടമാകുമെന്നും ഗുജ്രാള്‍ പറഞ്ഞു. ബിജെപി 2014നേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് മോദിയും അമിത് ഷായും യോഗി ആദിത്യനാഥും പറഞ്ഞത്.

English summary
BJP unlikely to win majority in Lok Sabha polls: Akali Dal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X