കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി ഉപയോഗിച്ചത് 'ഡീപ് ഫെയ്ക്ക് വീഡിയോ', സമ്മതിച്ച് നേതാവ്!! അപകടകരം, മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രത്യേക സോഷ്യല്‍ മീഡിയ വാര്‍ റൂം തന്നെ ബിജെപിക്കുണ്ട്. നിരവധി വൊളണ്ടിയര്‍മാരും ബിജെപിക്കായി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി വലിയ പ്രചരണമായിരുന്നു സോഷ്യല്‍ മീഡിയ വഴി നടത്തിയത്. പാര്‍ട്ടി അമ്പേ പരാജയപ്പെട്ടെങ്കിലും ഓണ്‍ലൈന്‍ പ്രചരണ രംഗത്ത് പുതിയ പ്രവണതകള്‍ക്കാണ് ബിജെപി തുടക്കമിട്ടത്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വ്യാജ വീഡിയോ സാങ്കേതിക വിദ്യയായ ഡീപ്പ് ഫേക്ക് ബിജെപി ദില്ലിയില്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈസ്. കോം ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

 രണ്ട് വീഡിയോകള്‍

രണ്ട് വീഡിയോകള്‍

ഫെബ്രുവരി ഏഴിനായിരുന്നു ദില്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. രണ്ട് വീഡിയോകളാണ് പ്രചരിച്ചത്. ഒരു വീഡിയോയില്‍ ഇംഗ്ലീഷിലാണ് തിവാരി സംസാരിക്കുന്നത്. മറ്റേ വീഡിയോയില്‍ ഹരിയാന്‍വി ഭാഷയിലും.

 മറുപടി നല്‍കണം

മറുപടി നല്‍കണം

ദില്ലി സര്‍ക്കാരിനേയും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും തിവാരി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു വീഡിയോ. വാഗാദാനങ്ങള്‍ നല്‍കി ജനങ്ങളെ കെജ്രിവാള്‍ വഞ്ചിച്ചുവെന്നും വോട്ടെടുപ്പ് ദിവസം ബിജെപിക്ക് വോട്ട് ചെയ്ത് ഇതിന് മറുപടി നല്‍കണമെന്നുമാണ് വീഡിയോയില്‍ പറയുന്നത്.

 ഡീപ്പ് ഫേയ്ക്ക് വീഡിയോ

ഡീപ്പ് ഫേയ്ക്ക് വീഡിയോ

ഇത് വെറുമൊരു തിരഞ്ഞെടുപ്പ് വീഡിയോ ആണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യം. ഇവ ഡീപ്പ് ഫേക്ക് വീഡിയോകള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അതെന്താണെന്നല്ലേ? ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെ സഹായത്തോടെ തയ്യാറാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്പ് ഫേക്ക് വീഡിയോകള്‍.

 ഫേക്ക് പോണ്‍ വീഡിയോ

ഫേക്ക് പോണ്‍ വീഡിയോ

ഇത്തരം വീഡിയോകള്‍ യാഥാര്‍ത്ഥ്യമാണോ വ്യാജമാണോ എന്ന് കണ്ടെത്തുക എളുപ്പമല്ല. സെലിബ്രിറ്റികളുടെ വീഡിയോ ഉപയോഗിച്ച് ഫേയ്ക്ക് പോണ്‍ വീഡിയോകള്‍ ഉണ്ടാക്കുന്നതിനായാണ് ഈ സംവിധാനം സാധാരണയായി ഉപയോഗിച്ചിരുന്നത്.

ഉപയോഗിച്ചെന്ന് ബിജെപി

ഉപയോഗിച്ചെന്ന് ബിജെപി

അതേസമയം ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍ ഡീപ് ഫേയ്ക്ക് വീഡിയോകള്‍ തങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജെപി ദില്ലി ഐടി സെല്‍ തലവന്‍ നീലകണ്ഠ് ഭക്ഷി പറഞ്ഞു. ഹരിയാന്‍വി ഭാഷ വശമില്ലാത്ത നേതാവിന് ഭാഷ അറിയാഞ്ഞിട്ടും വേട്ടര്‍മാരോട് സംവദിക്കാനായെന്നത് വളരെ നല്ല കാര്യമാണെന്നും ഭക്ഷി പറഞ്ഞു.

 ഗുണകരമായി

ഗുണകരമായി

ഈ പ്രചരണം തിരഞ്ഞെടുപ്പില്‍ ഗുണകരമായി. ദില്ലിയിലെ കുടിയേറ്റക്കാരായ തൊഴിലാളികളിലേക്ക് എത്താന്‍ വീഡിയോ സഹായിച്ചു. എന്‍സിആര്‍ മേഖലയില്‍ ഉള്ള ഏകദേശം 58,000 വാട്സ് ആപ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഇംഗ്ലീഷിലുള്ള വീഡിയോ ദില്ലിയിലെ ഉപരിവര്‍ഗത്തിനിടയില്‍ പ്രചരിപ്പിക്കാന്‍ എളുപ്പത്തില്‍ സാധിച്ചു.

 പോസറ്റീവായി

പോസറ്റീവായി

15 മില്യണ്‍ ആളുകളിലേക്ക് വീഡിയോ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഡീപ് ഫേക്ക് വീഡിയോ തങ്ങള്‍ പോസ്റ്റീവായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഭക്ഷി പറഞ്ഞു. അതേസമയം ഇത്തരം വീഡിയോകള്‍ വലിയ അപകടം സൃഷ്ടിക്കുമെന്ന് ഫാക്ട് ചെക്കിങ്ങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ സ്ഥാപകന്‍ പ്രതീപ് സിന്‍ഹ പറയുന്നു.

 വ്യാജ വാര്‍ത്തയുടെ പേരില്‍

വ്യാജ വാര്‍ത്തയുടെ പേരില്‍

ഇത്തരം വീഡിയോകള്‍ വ്യാജമാണോയെന്നത് കണ്ടെത്തുക പ്രയാസമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. വാട്സ് ആപിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ മൂലം 30 ലേറെ മരണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്., സിന്‍ഹ പറഞ്ഞു.

 യുഎസില്‍

യുഎസില്‍

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് പോലുള്ള ഒരു പ്രക്രിയയില്‍ ഇത്തരം ഫേക്ക് വീഡിയോകള്‍ ഉപയോഗിക്കരുതെന്നും സിന്‍ഹ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്‍റെ 60 ദിവസങ്ങള്‍ക്കിടയില്‍ ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ യുഎസ് നേരത്തേ നിയമം പുറപ്പെടുവിച്ചിരുന്നു.

 നിയമം വേണം

നിയമം വേണം

ഇന്ത്യയില്‍ ഇത്തരം വീഡിയോകള്‍ നിലവില്‍ പ്രചരത്തില്‍ ഇല്ലേങ്കിലും വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചുള്ള നെഗറ്റീവ് കാമ്പെയ്നെതിരെ ശക്തമായ നിയമം വേണമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

മോദി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം കോൺഗ്രസ് നേതാവ് അഭിഷേഖ് സിംഗ്വി! എതിർത്ത് ശശി തരൂർ

ഫേസ്ബുക്കില്‍ തുടങ്ങി.. പ്രണയം വളര്‍ന്നു.. ഒടുവില്‍ മകനെ കൊന്നു; ശരണ്യയുടെ ക്രൂരതയില്‍ ഞെട്ടി ഗ്രാമം

ജോതിരാദിത്യ സിന്ധ്യയ്ക്കും ദിഗ്വിജയ് സിംഗിനും പണി കൊടുത്ത് പ്രിയങ്ക! കോൺഗ്രസിൽ പുത്തൻ പൊട്ടിത്തെറിജോതിരാദിത്യ സിന്ധ്യയ്ക്കും ദിഗ്വിജയ് സിംഗിനും പണി കൊടുത്ത് പ്രിയങ്ക! കോൺഗ്രസിൽ പുത്തൻ പൊട്ടിത്തെറി

English summary
BJP used Deep fake video in delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X