കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പി

Google Oneindia Malayalam News

ലഖ്നൊ: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി. പണവും അധികാരവും ഉപയോഗിച്ചാണ് ബിജെപി തിര‍ഞ്ഞെടുപ്പില്‍ വിജയിച്ചതെന്നാണ് മുതിര്‍ന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ആരോപിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മായാവതിയില്‍ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.

ജയിലില്‍ കഴിയുന്ന ബിഎസ്പിയുടേയും എസ്പിയുടേയും രണ്ട് എംഎല്‍എമാര്‍ക്കും ജയിലില്‍ നിന്ന് പുറത്തുവന്ന് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കോടതിയുടെയും അനുമതി ലഭിച്ചിരുന്നുവെന്നും മിശ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എസ്പി- ബിഎസ്പി കൂട്ടുകെട്ടിനെ വിമര്‍ശിച്ച ബിജെപി സുഹൃത്തിന്റെ യഥാര്‍ത്ഥം മുഖം കാണണമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യസഭാ തിര‍ഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതോടെ രണ്ട് മണിക്കൂറോളം വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ബിഎസ്പിയെയും എസ്പിയെയും ശത്രുക്കളാക്കും!!

ബിഎസ്പിയെയും എസ്പിയെയും ശത്രുക്കളാക്കും!!

തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്നതിന് വേണ്ടി ബിജെപി അത്തരം മോശം വിദ്യകള്‍ ഉപയോഗിക്കില്ലെന്നും ബിജെപി വാദിക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ധാരണയിലെത്തിയ ബിഎസ്പി സമാജ് വാദി പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചൂണ്ടിക്കാണിക്കുന്നു. ബിഎസ്പി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്പിയുടെ ആരോപണത്തിനുള്ള മറുപടിയെന്നോണമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്തില്‍ ഒമ്പതും ബിജെപിയ്ക്കൊപ്പം

പത്തില്‍ ഒമ്പതും ബിജെപിയ്ക്കൊപ്പം

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളില്‍ ഒമ്പത് സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. എട്ട് സീറ്റുകള്‍ മാത്രം ഉറപ്പിച്ച ബിജെപിയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് പത്തില്‍ ഒമ്പത് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേയും ഓരോ എംഎല്‍എമാര്‍ ബിജെപിയ്ക്ക് വോട്ടുചെയ്യുകയായിരുന്നു. ബിജെപി സഖ്യത്തിലെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എംഎല്‍എ ബിഎസ്പിയ്ക്കും വോട്ട് ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ ബിഎസ്പിയുടേയും എസ്പിയുടേയും ഓരോ എംഎല്‍എമാര്‍ കേസില്‍പ്പെട്ട് ജയലിലായതിനാല്‍ ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഇരുവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇടങ്കോലിടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചിരുന്നു.

33 സീറ്റുകളില്‍ എതിരാളികളില്ല!!

33 സീറ്റുകളില്‍ എതിരാളികളില്ല!!

ഒഴിവ് വന്ന 58 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ 33 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എന്‍ഡിഎ 86, യുപിഎ 64, മറ്റുള്ളവര്‍ 89 എന്നിങ്ങനെയാണ് രാജ്യസഭയിലെ കക്ഷിനില. ഉത്തര്‍പ്രദേശില്‍ നിന്ന് പത്തില്‍ ഒമ്പത് സീറ്റും ബിജെപി സ്വന്തമാക്കുകയായിരുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ് വിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികളുമാണ് വിജയിച്ചത്. കര്‍ണാകടത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച രാജീവ് ചന്ദ്രശേഖറും മഹാരാഷ്ട്രയില്‍ നിന്ന് മത്സരിച്ച ബിജെപി നേതാവ് വി മുരളീധരനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തെലങ്കാനയില്‍ മൂന്ന് സീറ്റുകളിലും തെലങ്കാന രാഷ്ട്രസമിതിയാണ് വിജയിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സീറ്റുകളില്‍ വിജയിച്ചു.

 ഉത്തര്‍പ്രദേശ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ്

ഉത്തര്‍പ്രദേശ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ്


ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ സീറ്റുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളാണ് ബിജെപിയ്ക്ക് ഒറ്റയടിയ്ക്ക് നഷ്ടമായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അ‍ഞ്ച് തവണ മത്സരിച്ച് വിജയിച്ച ഗൊരഖ് പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂര്‍ മണ്ഡലവുമാണ് ഇതോടെ ബിജെപിയ്ക്ക് നഷ്ടമായത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ ഈ സഖ്യത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്.

<strong>കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: ബ്രിട്ടീഷ് കമ്പനിയ്ക്ക് ഇന്ത്യയുടെ താക്കീത്! ആറ് ചോദ്യങ്ങള്‍ നിര്‍ണായകം!</strong>കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്: ബ്രിട്ടീഷ് കമ്പനിയ്ക്ക് ഇന്ത്യയുടെ താക്കീത്! ആറ് ചോദ്യങ്ങള്‍ നിര്‍ണായകം!

<strong> ബിജെപിയുടെ പ്രതികാരം... അഖിലേഷ് - മായാവതി സഖ്യത്തെ പൊളിച്ചടുക്കി ബിജെപി പത്തിൽ 9 സീറ്റും വാരിയത്</strong> ബിജെപിയുടെ പ്രതികാരം... അഖിലേഷ് - മായാവതി സഖ്യത്തെ പൊളിച്ചടുക്കി ബിജെപി പത്തിൽ 9 സീറ്റും വാരിയത്

English summary
Is the much-touted camaraderie between Bahujan Samaj Party and Samajwadi Party a one-time wonder? The unusual tie-up between the regional political rivals saw the sweeping the crucial bypolls in UP on March 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X