കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കശ്മീരില്‍ ജവാന്‍ കാര്‍ഡിറക്കി കളിക്കുന്നു: നോട്ടം വോട്ടിലെന്ന് മെഹബൂബ മുഫ്തി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ജവാന്‍ കാര്‍ഡിറക്കി ബിജെപി വോട്ട് നേടുകയാണെന്നാണ് മുഫ്തിയുടെ ആരോപണം. ജവാന്മാരുടെ ത്യാഗം അപഹരിച്ച് പാര്‍ട്ടി വോട്ടുനേടുകയാണെന്നും മെഹബൂബ പറയുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് നാല് മുതല്‍ മെഹബൂബ വീട്ടുതടങ്കലിലാണുള്ളത്. ബിജെപിക്ക് കശ്മീരികളെയും ജവാന്മാരെയും അലട്ടുന്ന പ്രശ്നങളക്കുറിച്ചോ ചിന്തിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മെഹബൂബ മുഫ്തിയുടെ ഔദ്യോദിക ട്വിറ്റര്‍ അക്കൗണ്ട് വഴി മകള്‍ ഇല്‍ട്ടിജയാണ് പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. മെഹബൂബ മുഫ്തിയുടെ കരുതല്‍ തടങ്കല്‍ തുടരുന്നതിനാല്‍ മകളാണ് അക്കൗണ്ട് കൈകാര്യം ചെയ്തുവരുന്നത്.

 കേരളത്തിൽ വീണ്ടും പ്രണയ നൈരാശ്യക്കൊല; മിഥുൻ ലക്ഷ്യമിട്ടത് എല്ലാവരെയും കൊല്ലാനെന്ന് ദേവികയുടെ അമ്മ! കേരളത്തിൽ വീണ്ടും പ്രണയ നൈരാശ്യക്കൊല; മിഥുൻ ലക്ഷ്യമിട്ടത് എല്ലാവരെയും കൊല്ലാനെന്ന് ദേവികയുടെ അമ്മ!

 ജവാന്‍ കാര്‍ഡിറക്കുന്നുവെന്ന്

ജവാന്‍ കാര്‍ഡിറക്കുന്നുവെന്ന്

ബിജെപി കശ്മീരില്‍ ജവാന്‍ കാര്‍ഡിറക്കി കളിയ്ക്കുകയാണെന്നും. ജവാന്മാരുടെ ത്യാഗം അപഹരിച്ച് പാര്‍ട്ടി വോട്ടുനേടുകയാണെന്നുമാണ് മെഹബൂബ പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം കശ്മീരികളെ പീരങ്കിയുണ്ടയാക്കുകയാണ്. സംഘര്‍ഷം തടയാനുള്ള ചതുരംഗപ്പടയിലെ കാലാളുകള്‍ മാത്രമാണ് ജവാന്മാര്‍. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി കശ്മീരികളെയോ ജവാന്മാരെയോ ശ്രദ്ധിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും മെഹബൂബ ട്വിറ്ററില്‍ കുറിക്കുന്നു. സൈന്യത്തിന്റെ പ്രാഥമിക ദൗത്യം പ്രതിഷേധക്കാരെ തുരത്തലല്ല, അതിര്‍ത്തികള്‍ സംരക്ഷിക്കലാണെന്നും മുഫ്തി ചൂണ്ടിക്കാണിക്കുന്നു.

 എന്തിന് സൈനിക വിന്യാസം...

എന്തിന് സൈനിക വിന്യാസം...

കശ്മീരില്‍ എല്ലാക്കാര്യങ്ങളും സാധാരണ നിലയിലെത്തിയെങ്കില്‍ എന്തിനാണ് ഒമ്പത് ലക്ഷം സൈന്യം? പാകിസ്താനില്‍ നിന്ന് ഒരു ആക്രമണം ഭയന്നല്ല പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനായാണ് സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. സൈന്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അതിര്‍ത്തി സംരക്ഷണമാണ്, മറിച്ച് ​എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തലല്ലെന്നും മുഫ്തി കുറിക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്.

 യാത്രാവിലക്ക്

യാത്രാവിലക്ക്

ജമ്മു കശ്മീരില്‍ വിനോദസ‍ഞ്ചാരികള്‍ക്കുള്ള യാത്രാ വിലക്ക് അവസാനിപ്പിച്ച അതേ ദിവസമാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മെഹഹബൂബ രംഗത്തെത്തിയത്. ആഗസ്റ്റ് 2നാണ് കശ്മീര്‍ ഭരണകൂടം വിനോദസഞ്ചാരികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കശ്മീരിലെ നിയന്ത്രണങ്ങള്‍ 67ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യാത്രാവിലക്ക് നീക്കിയത്. എന്നാല്‍ കശ്മീരില്‍ ആശയവിനിയമ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികളെത്തുന്നതിനുള്ള ആശങ്കയും അവര്‍ പങ്കുവെക്കുന്നത്.

 മൂന്ന് പേരെ മോചിപ്പിക്കും

മൂന്ന് പേരെ മോചിപ്പിക്കും

യവാര്‍ മിര്‍, നൂര്‍ മുഹമ്മദ്, ഷോയബ് ലോണ്‍ എന്നിവരെയാണ് കര്‍ശന ഉപാധികളോടെയാണ് കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കുക. തടങ്കല്‍ അവസാനിപ്പിക്കുന്നതിനുള്ള കാരണവും വിശദീകരിച്ച ശേഷമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നടപടി. ആഗസ്റ്റ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ കശ്മീര്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

English summary
BJP uses jawans as pawns, hijacks their sacrifices to get votes: Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X