മുലായത്തിന്റെ മകന്റെ 5 കോടിയുടെ ലംബോര്‍ഗിനി; തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ബിജെപി
ലക്‌നൗ: മുലായംസിങ് യാദവിന്റെ ഇളയമകന്‍ പ്രതീക് യാദവിന്റെ അഞ്ചു കോടി രൂപയുടെ ലംബോര്‍ഗിന് തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കെ ഭരണകക്ഷിയിലെ പ്രമുഖരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
നീല ലംബോര്‍ഗിനിയുമായി പ്രത്യക്ഷപ്പെട്ട പ്രതീക് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി നേതാവുകൂടിയായ ശിവപാല്‍ യാദവ് ഇതേചൊല്ലി പാര്‍ട്ടി നേതൃത്വവുമായി കലഹിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതീകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബിജെപി വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താത്പര്യമില്ലാത്ത പ്രതീക് ഭാര്യ അപര്‍ണയ്ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്ന കാര്യവും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. പ്രതീക് തന്റെ ലംബോര്‍ഗിനി തിരക്കേറിയ ലക്‌നൗവിലെ തിരക്കേറിയ വീഥിയിലൂടെ ഓടിച്ചുപോകുന്നത് 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഉത്തര്‍ പ്രദേശ് മന്ത്രി ഗായത്രി പ്രജാപതി പ്രതീകിന്റെ ബിസിനസ് പങ്കാളിയാണ്. പ്രജാപതിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ കാരണം ഇതാണെന്നും ബിജെപി ആരോപിക്കുന്നു. അതേസമയം, പ്രതീകിന്റെ ഭാര്യ പാര്‍ട്ടിയില്‍ ചേരുന്നത് അവരുടെ വ്യക്തിപരമായ വിഷയമാണെന്നും ഇത്തരം തരംതാണ പ്രചരണങ്ങള്‍ ബിജെപിക്ക് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നും സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു.












Click it and Unblock the Notifications