കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തെ പവാര്‍ പിന്തുണച്ചു, കത്തുമായി ബിജെപി, സമ്മതിച്ച് എന്‍സിപി നേതാവ്!!

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പിന്തുണച്ചിരുന്നുവെന്ന് ബിജെപി. ഇതിന് തെളിവായി അവര്‍ ഒരു കത്തും ഉയര്‍ത്തിക്കാണിക്കുന്നു. മുമ്പ് പവാര്‍ കേന്ദ്ര കാര്‍ഷിക മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം കാര്‍ഷിക പരിഷ്‌കരണ നയങ്ങളെ പിന്തുണച്ച അയച്ച കത്താണ് ഇതെന്ന് ബിജെപി പറയുന്നു. സ്വകാര്യ പങ്കാളിത്തം കാര്‍ഷിക മേഖലയില്‍ കൂടുതലായി വേണമെന്ന് ശരത് പവാര്‍ ഈ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പവാര്‍ ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനും മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനുമാണ് അന്ന് കത്തയച്ചത്.

1

ദില്ലിയും മധ്യപ്രദേശിലും എപിഎംസി നിയമം ഭേദഗതി ചെയ്യാനായിരുന്നു പവാര്‍ ആവശ്യപ്പെട്ടത്. അതേസമയം ഈ കത്ത് ഓണ്‍ലൈനില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ തന്നെ അയച്ച കത്താണ് ഇതെന്ന് പവാര്‍ പറഞ്ഞു. ചില ഭേദഗതികളും പരിഷ്‌കരണങ്ങളും വേണമെന്നാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. എപിഎംസി നിയമം തുടരാനും, അതേസമയം തന്നെ അതില്‍ ചില പരിഷ്‌കരണങ്ങള്‍ വേണമെന്നുമാണ് ഞാന്‍ പറഞ്ഞത്. ആ കത്ത് വേറെ ആരും അയച്ചതല്ല. ഞാന്‍ തന്നെ അയച്ചതാണെന്നും പവാര്‍ പറഞ്ഞു.

ബിജെപിയുടെ മൂന്ന് നിയമങ്ങളില്‍ എപിഎംസി നിയമത്തെ കുറിച്ച് പറയുന്ന് പോലുമില്ലെന്ന് പവാര്‍ കുറ്റപ്പെടുത്തി. ബിജെപി ഇക്കാര്യത്തില്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്. അതിന് പ്രാധാന്യം നല്‍കേണ്ടതില്ലെന്നും പവാര്‍ പറഞ്ഞു. പവാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ നാളെ രാഷ്ട്രപതിയെ കാണാന്‍ ഇരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ പിന്തുണയറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ യോജിച്ച തീരുമാനമെടുക്കും. ഒറ്റക്കെട്ടായി തന്നെ രാഷ്ട്രപതിയെ കാണുമെന്നും പവാര്‍ പറഞ്ഞു.

പ്രതിപക്ഷത്തെ ആറോളം പാര്‍ട്ടികള്‍ ചേര്‍ന്ന് കൂട്ടായമ തീരുമാനമെടുക്കും. അഞ്ച് മണിക്ക് രാഷ്ട്രപതിയെ കാണാന്‍ അനുവാദം ലഭിച്ചിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. അതേസമയം ബിജെപി നേതാക്കള്‍ ഒന്നടങ്കം പവാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പവാര്‍ കാര്‍ഷിക മന്ത്രിയായിരുന്നപ്പോള്‍ ഇതേ നിയമത്തെ എതിര്‍ത്തതാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോദി സര്‍ക്കാരിനെ എതിര്‍ക്കണ്ടേ എന്ന് കരുതിയാണ് അവര്‍ ഈ പ്രതിഷേധം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു.

English summary
bjp uses shart pawar's old letter to hit out at him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X