കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന അടവുമായി ബിജെപി... #maharashtraneedsdevendra സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാന്‍ അവസാന അടവും പയറ്റി ബിജെപി. സോഷ്യല്‍ മീഡിയ വഴി ജനങ്ങളെ അണിനിരത്തി ശിവസേനയെ സമ്മര്‍ദത്തിലാക്കാനാണ് നീക്കം. ട്വറ്ററില്‍ അടക്കം #maharashtraneedsdevendra എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയ ഘട്ടത്തിലാണ് ഇത് പൊങ്ങി വന്നിരിക്കുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ശിവസേന മറ്റ് വിവാദങ്ങള്‍ക്കൊന്നും പോവാതെ അഭിപ്രായം മാത്രമാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ പല രീതിയില്‍ പോയിട്ടും ശിവസേന ഇളകുന്നില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുള്ള തന്ത്രം ബിജെപി ഒരുക്കിയത്. ശിവസേന കോണ്‍ഗ്രസ് പാളയത്തില്‍ പോയാല്‍ പിന്നെ സംസ്ഥാനത്ത് ബിജെപിക്ക് നല്ല രീതിയില്‍ ഭരിക്കുക എന്നത് സ്വപ്‌നം മാത്രമായിരിക്കും.

കളം മാറ്റല്‍ ചീറ്റി

കളം മാറ്റല്‍ ചീറ്റി

ബിജെപിയില്‍ എന്‍സിപിയില്‍ നിന്ന് കൂറുമാറ്റിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇത് തകര്‍ന്നതായിട്ടാണ് സൂചന. എന്‍സിപി നേതാവ് ഇത് സൂചിപ്പിക്കുകയും ചെയ്തു. കുറച്ച് എംഎല്‍എമാര്‍ക്ക് പദവിയും പണവും വാഗ്ദാനം ചെയ്തിരുന്നു. കൂറുമാറുന്നതിന് വേണ്ടിയിരുന്നു. ചിലരുടെ മനസ്സുമാറ്റിയിട്ടുണ്ട്. പക്ഷേ എനിക്ക് പറയാനുള്ളത് ആരെങ്കിലും ബിജെപിയിലേക്ക് പോയാല്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് അയാളെ പരാജയപ്പെടുത്തുമെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. ഇതോടെയാണ് ബിജെപിയുടെ നീക്കങ്ങള്‍ പൊളിഞ്ഞതായി സൂചന ലഭിച്ചത്.

ഹാഷ്ടാഗ് കളി

ഹാഷ്ടാഗ് കളി

#maharashtraneedsdevendra എന്ന ട്വിറ്റര്‍ ഹാഷ്ടാഗാണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ഫട്‌നാവിസ് ജനകീയ മുഖ്യമന്ത്രിയാണെന്നും, അദ്ദേഹം സംസ്ഥാനത്തിനായി ചെയ്ത കാര്യങ്ങളുടെ പട്ടിക നിരത്തിയാണ് ബിജെപിയുടെ നീക്കങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഹാഷ്ടാഗിന് കീഴെ ഉള്ളത്. 24000 ട്വീറ്റുകള്‍ ഇപ്പോള്‍ തന്നെ വന്ന് കഴിഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും മികച്ച മുഖ്യമന്ത്രി ഫട്‌നാവിസാണ് എന്ന തരത്തിലാണ് പ്രചാരണം.

ആദിത്യയെ തരംതാഴ്ത്തല്‍

ആദിത്യയെ തരംതാഴ്ത്തല്‍

ഇത്രയും ജനകീയനായ മുഖ്യമന്ത്രി മാറ്റാനാണ് ശിവസേന ശാഠ്യം പിടിക്കുന്നതെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. മുമ്പ് ശിവസേന ഭരിച്ചിരുന്നപ്പോള്‍ പോലും ഇത്ര വികസനമില്ലെന്നുള്ള ട്വീറ്റുകളും ധാരാളം വരുന്നുണ്ട്. ശിവസേന മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആദിത്യ താക്കറെ ചെറിയ നേതാവാണെന്നും, പരിചയസമ്പത്തില്ലാത്തത് കൊണ്ട് ഭരിക്കാന്‍ യോഗ്യതയില്ലെന്നുമാണ് ബിജെപി പ്രചാരണം നടത്തുന്നത്. എന്നാല്‍ ഫട്‌നാവിസ് വികസനത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വാദം.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ട്വിറ്ററില്‍ ട്രെന്‍ഡിംഗായെങ്കിലും ഇതിന്റെ ഭൂരിഭാഗം ട്വീറ്റുകളും മഹാരാഷ്ട്രയ്ക്ക് പുറത്ത് നിന്നാണ് വന്നിരിക്കുന്നത്. പ്രധാനമായും ദില്ലിയില്‍ നിന്നാണ് ഇത് വന്നിരിക്കുന്നത്. ഒമാന്‍, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍. 21 ശതമാനം സ്ത്രീകളാണ് ഈ ഹാഷ്ടാഗിനെ പിന്തുണച്ചിരിക്കുന്നത്. ഫട്‌നാവിസ് ദില്ലിയിലെ മുഖ്യമന്ത്രിയാണോ? അതല്ലെങ്കില്‍ ധാക്കയോ ദുബായിയോ ആണോ അദ്ദേഹം ഭരിക്കുന്നതെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. ഇതോടെ സോഷ്യല്‍ മീഡിയ ക്യാമ്പയിനിലും ബിജെപി സമ്മര്‍ദത്തിലാണ്.

റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!!

English summary
bjp using social media to gain upper hand in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X