കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു വിസി കടുംപിടുത്തക്കാരൻ: പുറത്താക്കണമെന്ന് മുരളി മനോഹർ ജോഷി, വെള്ളിയാഴ്ച വീണ്ടും ചർച്ച!!

Google Oneindia Malayalam News

ദില്ലി: ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി. ജെഎൻയു വൈസ് ചാൻസലർ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നാണ് മുൻ മാനവവിഭവ ശേഷി മന്ത്രിയുടെ ഉന്നയിക്കുന്ന ആവശ്യം. ഫീസ് വർധനനവ് സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ നിർദേശം അദ്ദേഹത്തിന്റെ കടുപിടുത്തത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. തന്റെ അഭിപ്രായത്തിൽ വിസിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും ജോഷി ചൂണ്ടിക്കാണിച്ചു. ട്വീറ്റിലാണ് മുരളി മനോഹർ ജോഷിയുടെ പ്രതികരണം.

ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!

ഫീസ് വർധനവ് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിനായി സാധ്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ മാനവവിഭവ ശേഷി മന്ത്രാലയം രണ്ട് തവണ വിസിയോട് നിർദേശിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി അധ്യാപകരുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്താനും നിർദേശിച്ചിരുന്നു. നിർദേശം നടപ്പിലാക്കാത്തത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. 1998-2004 വാജ്പേയി സർക്കാരിന്റെ കാലത്ത് മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു മുരളി മനോഹർ ജോഷി.

muralimanoharjoshi-15

ജെഎൻയു വിലെ ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രക്ഷോഭം ആരംഭിച്ചതോടെ യാണ് ഫീസ് വർധനവ് സംബന്ധിച്ച പ്രശ്നങ്ങൾ സാധ്യമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാൻ മാനവവിഭവ ശേഷി മന്ത്രാലയം വിസിയോട് നിർദേശിച്ചത്.

ഞായറാഴ്ച ജെഎൻയു ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർത്ഥികളും അധ്യാപകരും ആക്രമിക്കപ്പെട്ട സംഭവത്തിൽ വിസി ജഗദീഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ദില്ലിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് മാനവ വിഭവ ശേഷി മന്ത്രാലയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുകയായിരുന്നു. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ വിദ്യാർത്ഥികളെ പോലീസ് ബലമായി ബസിൽ കയറ്റി കോണാട്ട് പ്ലേസിലെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പിന്നീട് ഇവരെ വിട്ടയയ്ക്കുകയും ചെയ്തുു. ഈ സംഭവത്തോടെ വിസിയെ വിളിച്ചുവരുത്തിയ സർക്കാർ വെള്ളിയാഴ്ച ഫീസ് വർധനവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

English summary
BJP Veteran and Former HRD Minister Murli Manohar Joshi Calls For JNU V-C's Removal over Fee Hike Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X