എല്‍കെ അദ്വാനി വീണ്ടും ആശുപത്രിയില്‍, മുഴുവന്‍ സമയ നിരീക്ഷണത്തില്‍; ഡോക്ടര്‍ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ഭാരതരത്‌ന ജേതാവുമായ എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണ് എന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ വിനിത് സൂരി പറഞ്ഞു.
'എല്‍കെ അദ്വാനി സ്ഥിരമായി നിരീക്ഷണത്തിലാണ്. ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്,' രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അദ്വാനിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

യൂറോളജി, ജെറിയാട്രിക് മെഡിസിന്‍ എന്നിവയുള്‍പ്പെടെ വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമാണ് അന്ന് അദ്ദേഹത്തെ പരിശോധിച്ചത്. ജൂണ്‍ 27 ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. 1927 നവംബര്‍ 8 ന് പാകിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച അദ്വാനി വര്‍ഷങ്ങളോളം ബിജെപിയുടെ ദേശീയ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിരുന്നു.
1999 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 30 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചത്. 1942 ല്‍ ആര്‍എസ്എസിലൂടെയാണ് അദ്വാനി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 1970 ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പാര്‍ലമെന്ററി ജീവിതം ആരംഭിച്ചത്.
1989-ല്‍ തന്റെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മോഹിനി ഗിരിയെ പരാജയപ്പെടുത്തി. 1990 കളുടെ തുടക്കത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള രഥയാത്രയിലൂടെ അദ്വാനി ബിജെപിയെ ദേശീയ തലത്തിലെ വലിയ ശക്തിയാക്കി ഉയര്‍ത്തി. 1986 മുതല്‍ 1990 വരെയും പിന്നീട് 1993 മുതല്‍ 1998 വരെയും 2004 മുതല്‍ 2005 വരെയും അദ്ദേഹം ബിജെപി പ്രസിഡന്റായിരുന്നു.
1980-ല്‍ പാര്‍ട്ടിയുടെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ കാലം അദ്വാനി അധ്യക്ഷനായതിന്റെ റെക്കോഡും അദ്ദേഹത്തിനായിരുന്നു. 2005-ല്‍, ലാഹോര്‍ സന്ദര്‍ശനവേളയില്‍ പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയെ പുകഴ്ത്തിയതിനെച്ചൊല്ലിയുണ്ടായ കോലാഹലത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് പാര്‍ട്ടി മേധാവി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നു. അടുത്തുകാലത്തായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയായിരുന്നു.












Click it and Unblock the Notifications