കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ തിരിച്ചുകൊണ്ടുവന്നത് നോട്ടുനിരോധനം...രണ്ട് വര്‍ഷത്തിനിടെ വോട്ടുബാങ്കില്‍ ഇടിവ്!!

Google Oneindia Malayalam News

ദില്ലി: ബിജെപി ഇത്രയും ശക്തമായ സമയത്ത് കോണ്‍ഗ്രസ് എങ്ങനെ തിരിച്ചുവന്നുവെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയ്ക്ക് പിന്നില്‍ വലിയൊരു സത്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് കാരണമായതും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ബിജെപിയുടെ വോട്ട് ബാങ്കില്‍ കാര്യമായ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടമായതും ഇതേ കാരണം കൊണ്ടാണ്.

എന്നാല്‍ ഇതില്‍ ഏറ്റവും രസകരമായ കാര്യം മോദിയുടെ നയങ്ങള്‍ ജനങ്ങളെ എത്രത്തോളം ബിജെപിയില്‍ നിന്ന് അകറ്റി എന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞു എന്നതാണ്. അദ്ദേഹം ഇതിന് അനുസരിച്ചുള്ള തന്ത്രങ്ങളാണ് ഒരുക്കിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വരെ രാഹുല്‍ ഇതേ തന്ത്രമാണ് ഉപയോഗിച്ചത്. എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും വന്‍ ഇടിവാണ് ബിജെപിയുടെ വോട്ട് ബാങ്ക് ഉണ്ടാക്കിയത്. ഇത് 2019ല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സൂചിപ്പിക്കുന്നതാണ്.

2014ലെ കുതിപ്പ്

2014ലെ കുതിപ്പ്

2014ലെ മോദി തരംഗത്തിന് ശേഷം ബിജെപി ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നു. ഇതിന് ശേഷം നടന്ന ഓരോ സംസ്ഥാന തിരഞ്ഞെടുപ്പിലും ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പോപ്പുലാരിറ്റി കുത്തനെ ഉയര്‍ന്നിരുന്നു. ഇതെല്ലാം കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നാണ് സ്വന്തമാക്കിയത്.

വോട്ട് ചോര്‍ച്ച ഇങ്ങനെ

വോട്ട് ചോര്‍ച്ച ഇങ്ങനെ

ഗോവയില്‍ 21.7 ശതമാനമാണ് വോട്ട് കുറഞ്ഞത്. ഏറ്റവും വലിയ തിരിച്ചടി ഇവിടെയാണ് ഉണ്ടായത്. ഇവിടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. രാജസ്ഥാനില്‍ 16.8, ഛത്തീസ്ഗഡ് 16 ശതമാനം, മധ്യപ്രദേശില്‍ 13.7 ശതമാനം എന്നിങ്ങനെയാണ്. 2014നെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്.

നേട്ടം എവിടെ?

നേട്ടം എവിടെ?

2014ന് ശേഷം ബിജെപി ഏറ്റവും നേട്ടമുണ്ടാക്കിയത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഇതിന് മോദിയുടെ പ്രഭാവം തന്നെയായിരുന്നു കാരണം. ത്രിപുരയില്‍ ബിജെപിയുടെ വോട്ട് 37.8 ശതമാനമായിട്ടാണ് ഉയര്‍ന്നത്. മണിപ്പൂരില്‍ 24.3 ശതമാനമായി ഉയര്‍ന്നു. നാഗാലാന്‍ഡില്‍ ഇത് 15.3 ശതമാനമായിരുന്നു. 2014ന് മുമ്പ് ഇവിടെ ബിജെപി എന്ന പാര്‍ട്ടിയേ ഇല്ലായിരുന്നു. ഇതില്‍ ത്രിപുരയിലും മണിപ്പൂരില്‍ ബിജെപിക്ക് മുഖ്യമന്ത്രിമാര്‍ തന്നെയുണ്ട്.

യുപിയില്‍ കണക്ക് തെറ്റി

യുപിയില്‍ കണക്ക് തെറ്റി

യുപിയില്‍ ആകെയുള്ള 403 സീറ്റില്‍ 325 എണ്ണം ബിജെപി നേടിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് ബിജെപിക്കുണ്ടാവുകയും ചെയ്തു. ഇവിടെ എസ്പിയുടെയും ബിഎസ്പിയുടെയും വോട്ട് ബാങ്കിലെ ഭിന്നിപ്പാണ് ബിജെപിയെ സഹായിച്ചത്. കോണ്‍ഗ്രസിലെ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. ഇവര്‍ ഒന്നിച്ചപ്പോള്‍ ബിജെപി തകര്‍ന്നടിഞ്ഞത് ഇതിന്റെ സൂചനയാണ്. ഇവിടെ സംഘടനാ അടിത്തറ ബിജെപിക്കില്ല.

നവംബര്‍ എട്ടിലെ പ്രഖ്യാപനം

നവംബര്‍ എട്ടിലെ പ്രഖ്യാപനം

കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് യഥാര്‍ത്ഥ കാരണം നവംബര്‍ എട്ടിന് മോദി പ്രഖ്യാപിച്ച നോട്ടുനിരോധനമാണ്. രണ്ട് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് ഒരുവിധം തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. നോട്ടുനിരോധനത്തിന് ശേഷം കോണ്‍ഗ്രസ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് കരുത്ത് കാണിച്ചത്. 2017ല്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത്.

മോദി തരംഗം ഇല്ല

മോദി തരംഗം ഇല്ല

2014ന് സമാനമായുള്ള തരംഗം ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നില്ല. കാരണം സാധാരണ ഒരു നേതാവിനെ പോലെയാണ് മോദിയെ ഇപ്പോള്‍ ജനങ്ങള്‍ കാണുന്നത്. പ്രസംഗങ്ങള്‍ കൊണ്ട് മാത്രം ജനങ്ങളെ കൈയ്യിലെടുക്കാനാവില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഇതേ സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ മുമ്പുണ്ടായിരുന്നത് പോലുള്ള കോണ്‍ഗ്രസ് ബിജെപി പോരാട്ടമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറാനും സാധ്യതയുണ്ട്.

2019ല്‍ പോരാട്ടം എളുപ്പമല്ല

2019ല്‍ പോരാട്ടം എളുപ്പമല്ല

2019ല്‍ ബിജെപി കരുത്തുന്നത് പോലെ എളുപ്പത്തില്‍ വിജയിക്കുക അസാധ്യമായ കാര്യമാണ്. 2009ല്‍ എല്‍കെ അദ്വാനിയുടെ ബിജെപിക്ക് സമാനമായ സംഘടനാ അടിത്തറയിലേക്കാണ് ബിജെപി വീണിരിക്കുന്നത്. പോരാത്തതിന് തോല്‍വി അവരെ മാനസികമായും തളര്‍ത്തിയിട്ടുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് സംഘടന ശക്തിപ്പെടുത്തിയ ശേഷമാണ് വിജയങ്ങളിലേക്ക് എത്തിയത്. ബിജെപിയില്‍ പലയിടത്തും വിഭാഗീയത രൂക്ഷമായതും അമിത് ഷായ്ക്കും മോദിക്കും വലിയ വെല്ലുവിളിയാണ്.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍

രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും.... 2019ല്‍ കണക്കുകള്‍ എല്ലാം മോദിക്ക് വെല്ലുവിളി!!രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും.... 2019ല്‍ കണക്കുകള്‍ എല്ലാം മോദിക്ക് വെല്ലുവിളി!!

English summary
bjp vote share decline since 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X