കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗും സിഎഎയും ഏറ്റില്ല... പക്ഷേ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ ഉയരും, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് ദില്ലിയില്‍ വോട്ട് ശതമാനം കുത്തനെ വര്‍ധിക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. പക്ഷേ ബിജെപിക്ക് അതുകൊണ്ട് കാര്യമായി ഒരു നേട്ടവും ഉണ്ടാവില്ല. നിര്‍ണായക വിഷയങ്ങളായ ഷഹീന്‍ബാഗ് സമരവും പൗരത്വ നിയമവും പ്രചാരണത്തില്‍ കൊണ്ടുവന്നത് ക്ലിക്കായിട്ടില്ലെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ച് നോക്കുമ്പോള്‍ വലിയ തിരിച്ചടി ശതമാന കണക്കില്‍ ബിജെപിക്ക് വന്നിട്ടില്ല.

പക്ഷേ ശക്തമായ സംഘടനാ സംവിധാനമുള്ള എഎപിയുടെ നേട്ടമാണ് ബിജെപിയെ പിന്നിലാക്കിയത്. സാധാരണ ഗതിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ വോട്ടുകള്‍ ഭിന്നിച്ച് പോകാറുണ്ട്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് എഎപിക്ക് പലയിടത്തും വിജയിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. നിശബ്ദ വോട്ടുകളും ഒഴുക്കും തിരഞ്ഞെടുപ്പില്‍ ഉണ്ടായിയെന്നാണ് സര്‍വേയില്‍ തെളിയുന്നത്. ബിജെപിയുടെ വീഴ്ച്ചയ്ക്ക് പ്രധാന കാരണവും ഇത് തന്നെയാണ്.

ബിജെപിയുടെ വോട്ട് ശതമാനം

ബിജെപിയുടെ വോട്ട് ശതമാനം

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ 68 സീറ്റ് വരെയാണ് എഎപിക്ക് പ്രവചിക്കുന്നത്. ബിജെപി രണ്ട് മുതല്‍ 11 സീറ്റിലും ഒതുങ്ങും. പക്ഷേ ഏറ്റവും ശ്രദ്ധേയമായ കാര്യം ബിജെപിയുടെ വോട്ടുശതമാനത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്ന കാര്യമാണ്. ബിജെപിക്ക് 35 ശതമാനം വോട്ട് ലഭിക്കും. 2015ല്‍ ഇത് 32 ശതമാനമായിരുന്നു. എഎപി 56 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം പത്തില്‍ നിന്ന് അഞ്ചായി കുറയും

കോണ്‍ഗ്രസിന്റെ സഹായം

കോണ്‍ഗ്രസിന്റെ സഹായം

കോണ്‍ഗ്രസിന്റെ സഹായം എഎപിക്ക് ലഭിക്കുമെന്ന് വോട്ട് ശതമാനത്തില്‍ നിന്ന് വ്യക്തമാണ്. പത്തില്‍ നിന്ന് അഞ്ചായിട്ടാണ് വോട്ട് ശതമാനം കുറഞ്ഞത്. ഈ അഞ്ച് ശതമാനം പലയിടത്തും എഎപിയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്. എക്‌സിറ്റ് പോളുകള്‍ ശരിയായാല്‍ കോണ്‍ഗ്രസിന്റെ ഈ നിശബ്ദ വോട്ട് എഎപിയുടെ സീറ്റ് വര്‍ധിപ്പിക്കാന്‍ വരെ സാധ്യതയുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ മുസ്ലീം വോട്ടുകള്‍ കുറച്ച് ബിജെപിക്കും ലഭിക്കും.

പ്രചാരണം പൊളിഞ്ഞു

പ്രചാരണം പൊളിഞ്ഞു

ബിജെപിയുടെ പ്രചാരണം തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി ശക്തമായി ഉന്നയിച്ച ഷഹീന്‍ബാഗ് വിഷയം ആരും പരിഗണിച്ചില്ല. ഇന്ത്യാ ടുഡേ സര്‍വേയില്‍ പൗരത്വ നിയമത്തെ ഒരു ശതമാനം പേരാണ് പിന്തുണച്ചത്. 37 ശതമാനം പേര്‍ പ്രധാന വിഷയം വികസനമാണെന്ന് പറഞ്ഞു. ബിജെപി ഒരു വികസന വിഷയം പോലും ഉന്നയിച്ചിട്ടില്ല. 17 ശതമാനം പേര്‍ വിലക്കയറ്റമാണ് പ്രധാന വിഷയമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയാണ് മറ്റൊരു പ്രധാന വിഷയം 6 ശതമാനം പേര്‍ മാത്രമാണ് ദേശീയ സുരക്ഷ വിഷയമാണെന്ന് പറഞ്ഞത്.

മോദിയേക്കാള്‍ മുന്നില്‍.....

മോദിയേക്കാള്‍ മുന്നില്‍.....

സര്‍വേ ഫലത്തില്‍ പലരും മോദിയേക്കാള്‍ കൂടുതല്‍ തിരഞ്ഞെടുത്തത് അരവിന്ദ് കെജ്‌രിവാളിനെയാണ്. ഇന്ത്യാ ടുഡേ സര്‍വേയില്‍ മൂന്ന് ശതമാനം പേര്‍ തങ്ങള്‍ വോട്ട് ചെയ്തത് കെജ്‌രിവാളിനാണെന്ന് വ്യക്തമാക്കി. മൂന്ന് ശതമാനം പേര്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ഭരണത്തിന് വോട്ട് ചെയ്‌തെന്നും പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞത് വെറും രണ്ട് ശതമാനം പേര്‍ മാത്രമാണ്. കെജ്‌രിവാള്‍ മോദിയേക്കാള്‍ ദില്ലിയില്‍ ജനപ്രിയനാണെന്ന് ഇതിലൂടെ വ്യക്തമാണ്.

മുഖ്യമന്ത്രിയും പോര

മുഖ്യമന്ത്രിയും പോര

ബിജെപിയുടെ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ച മനോജ് തിവാരിക്ക് ഒട്ടും ജനപ്രീതിയില്ലെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. ദില്ലിയിലെ 54 ശതമാനം വോട്ടര്‍മാര്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിയെ വെറും 21 ശതമാനം പേരാണ് പിന്തുണച്ചത്. നേരത്തെ തന്നെ തിവാരി ദില്ലിയില്‍ ബിജെപിയെ നയിക്കാന്‍ ഒട്ടും ശേഷിയുള്ള നേതാവല്ലെന്ന് പലരും പറഞ്ഞിരുന്നു. അജയ് മാക്കനെ നാല് ശതമാനവും മനീഷ് സിസോദിയയെ രണ്ട് ശതമാനം പേരുമാണ് പിന്തുണച്ചത്.

വോട്ട് കൂടാന്‍ കാരണം

വോട്ട് കൂടാന്‍ കാരണം

ദില്ലിയില്‍ വോട്ട് ശതമാനം കൂടാനുള്ള പ്രധാന കാരണം ബിജെപി രണ്ടാം ഘട്ടത്തില്‍ നടത്തിയ വമ്പന്‍ പ്രചാരണങ്ങളാണ്. സ്വാഭാവികമായും ജനങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ വീണുപോകാന്‍ സാധ്യതയുണ്ട്. നരേന്ദ്ര മോദി അവസാന ഘട്ടത്തില്‍ പ്രചാരണത്തിന് എത്തിയതും ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ല. വര്‍ഗീയമായി വിഭജിച്ച വോട്ടര്‍മാര്‍ ചെറിയ രീതിയില്‍ ബിജെപിക്ക് സഹായകരമായിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!

English summary
bjp vote share goes up in delhi predicts exit polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X