കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ന സീറ്റിന്റെ പേരിൽ ബിജെപിയിൽ കലാപം.. സ്ഥാനാർത്ഥി രവിശങ്കർ പ്രസാദിന് നേർക്ക് പ്രതിഷേധം!

Google Oneindia Malayalam News

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ഡലമായ പാട്‌നയില്‍ എത്തിയ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന് നാണംകെട്ട തുടക്കം. പട്‌ന സാഹിബ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രവിശങ്കര്‍ പ്രസാദ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലേക്ക് എത്തിയ രവിശങ്കര്‍ പ്രസാദിനെ ഗോ ബാക്ക് വിളികളോടെയാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

പാട്‌ന വിമാനത്താവളത്തില്‍ രവിശങ്കര്‍ പ്രസാദ് വന്നിറങ്ങിയതിന് പിന്നാലെ ആയിരുന്നു പ്രതിഷേധം. ബിജെപിയുടെ രാജ്യസഭാ എംപിയും ബിസ്സിനസ്സുകാരനുമായ ആര്‍കെ സിന്‍ഹയുടെ അനുയായികളാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.

bjp

ആര്‍കെ സിന്‍ഹയ്ക്ക് സിന്ദാബാദ് വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് മടങ്ങിപ്പോകാനും ആവശ്യപ്പെട്ടു. രവിശങ്കര്‍ പ്രസാദ് അല്ല സിന്‍ഹയാണ് തങ്ങളുടെ നേതാവ് എന്നും സീറ്റ് സിന്‍ഹയ്ക്ക് തന്നെ നല്‍കണം എന്നുമാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ആര്‍കെ സിന്‍ഹയ്ക്ക് ഇത്തവണ പാട്‌ന സാഹിബ് സീറ്റ് നല്‍കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല! പക്ഷേ സർക്കാരുണ്ടാക്കും, കോൺഗ്രസിന് തിരിച്ചടിയെന്ന് സർവ്വേബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല! പക്ഷേ സർക്കാരുണ്ടാക്കും, കോൺഗ്രസിന് തിരിച്ചടിയെന്ന് സർവ്വേ

എന്നാല്‍ അപ്രതീക്ഷിതമായി രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍തഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയിലെ വിമത എംപിയായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ മണ്ഡലമാണ് പാട്‌ന സാഹിബ്. മോദിയുടെ കടുത്ത വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹയെ ഇത്തവണ ബിജെപി ഒഴിവാക്കി. ഇതോടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കാനുളള നീക്കത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP vs BJP in Patna: 'Go back, Ravi Shankar Prasad' say faction group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X