കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ യുപി പിടിക്കണം, ഒറ്റ വഴി മാത്രം, ആര്‍എല്‍ഡിയെ പൊളിക്കാന്‍ അറ്റകൈ പ്രയോഗവുമായി ബിജെപി

Google Oneindia Malayalam News

ദില്ലി: യുപി പിടിക്കാന്‍ കച്ച കെട്ടിയിറങ്ങി ബിജെപി. പശ്ചിമ യുപി പിടിച്ചാല്‍ മാത്രമേ യുപി പിടിക്കാനാവൂ എന്ന തിരിച്ചറിവിലാണ് ബിജെപി. പശ്ചിമ യുപിയിലാണെങ്കില്‍ അതിശക്തമായ സഖ്യമാണ് ഉള്ളത്. സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും ശക്തമായ സാന്നിധ്യമാണ് ഈ മേഖലയില്‍. ജാട്ട് വോട്ടുകളുടെ ഏകീകരണമാണ് 2017ല്‍ ബിജെപിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ഇത്തവണ അത് ആവര്‍ത്തിക്കാന്‍ സാധ്യത വളരെ കുറവാണ്. ആര്‍എല്‍ഡി വോട്ടുകളെ പൊളിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുള്ള ജാട്ടുകളുടെ പ്രിയപ്പെട്ട പാര്‍ട്ടിയാണ് രാഷ്ട്രീയ ലോക്ദള്‍. ഇവരെ വീഴ്ത്തിയില്ലെങ്കില്‍ ബിജെപി ഇത്തവണ യുപി വിജയിക്കില്ല.

അഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപിഅഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപി

1

കര്‍ഷക പ്രക്ഷോഭമാണ് ആര്‍എല്‍ഡിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിച്ചത്. കര്‍ഷക സമരം എത്രത്തോളം ബാധിക്കുമെന്ന് ഇപ്പോഴും ബിജെപിക്ക് ഉറപ്പില്ല. ആര്‍എല്‍ഡിക്കൊപ്പം എല്ലാ ജാട്ടുകളും നില്‍ക്കില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ആര്‍എല്‍ഡി ഇത്തവണ മുസ്ലീം വോട്ടുകളും നേടാനാണ് സാധ്യത. കാരണം സമാജ് വാദി പാര്‍ട്ടിയുമായി അവര്‍ക്ക് സഖ്യമുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുന്ന ഏത് പാര്‍ട്ടിക്ക് വേണമെങ്കിലും മുസ്ലീങ്ങള്‍ വോട്ട് ചെയ്യും. ആര്‍എല്‍ഡി ജാട്ട് പാര്‍ട്ടിയായത് കൊണ്ടാണ് ബിജെപി ഇത്ര ആശങ്കപ്പെടുന്നത്. കര്‍ഷക സമരം ആര്‍എല്‍ഡി സന്നായി ഉപയോഗപ്പെടുത്തിയെന്ന് ബിജെപി എംപി സത്യപാല്‍ സിംഗ് പറയുന്നു.

പശ്ചിമ യുപിയില്‍ ബിഎസ്പി കളത്തിലേ ഇല്ലെന്ന് സത്യപാല്‍ സിംഗ് പറയുന്നു. ആകെ ചുരുങ്ങിയ സീറ്റുകളില്‍ മാത്രമാണ് അവരുടെ സാന്നിധ്യമുള്ളത്. ഇതോടെ എസ്പി മാത്രമാണ് ബിജെപിയെ പരാജയപ്പെടുത്തുക എന്ന് വോട്ടര്‍മാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. ഇത് ബിജെപി വിരുദ്ധ വോട്ടുകള്‍ കൃത്യമായി എസ്പി സഖ്യത്തിലെത്തിക്കും. പശ്ചിമ യുപിയില്‍ എസ്പി അത്രത്തോളം വലിയ കരുത്തുള്ള പാര്‍ട്ടിയല്ലെന്ന് സത്യപാല്‍ പറയുന്നു. ആകെ കുറിച്ച് മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മാത്രമാണ് എസ്പിയുടെ സാന്നിധ്യമുള്ളത്. അതുകൊണ്ടാണ് ആര്‍എല്‍ഡിയുമായി അവര്‍ സഖ്യമുണ്ടാക്കിയതെന്നും സത്യപാല്‍ സിംഗ് പറയുന്നു. ഇത് ആര്‍എല്‍ഡിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ്.

ചാര്‍പ്രോലിയിലും സിവല്‍ഖാസിലും ആര്‍എല്‍ഡി മുസ്ലീം സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നത് ജാട്ടുകള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എസ്പിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. ഈ അവസരം മുതലെടുക്കാനാണ് ബിജെപിയുടെ പ്ലാന്‍. ജാട്ട്-മുസ്ലീം വിദ്വേഷം എല്ലാ കാലത്തും ബിജെപിക്ക് ഗുണമായിട്ടുണ്ട്. ഇത്തവണയും അത് മുതലെടുക്കാനാണ് പ്ലാന്‍. ഭാരതീയ കിസാന്‍ യൂണിയന്‍ ബിജെപിക്ക് അനുകൂലമായ തീരുമാനം എടുത്ത് കഴിഞ്ഞു. ജാട്ട് നേതാക്കളെയും ബിജെപി കാണുന്നുണ്ട്. ഒരു മതത്തിനും ജാതിക്കും എസ്പി സര്‍ക്കാര്‍ പ്രാധാന്യം കൊടുത്തിരുന്നത് ജാട്ടുകള്‍ മറക്കില്ലെന്ന് സത്യപാല്‍ സിംഗ് പറഞ്ഞു.

Recommended Video

cmsvideo
ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!മോദി തരംഗം അലയടിക്കും, 271 സീറ്റ് വരെ നേടുമെന്ന് സര്‍വേ, പ്രതിപക്ഷ നിരയുടെ മുഖമായി മമത, രാഹുലില്ല!!

English summary
bjp want to win western up, reaching out to jats and farmers, jat, muslim issue may be talk point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X