കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുമായുള്ള സഖ്യമാണ് ബിജെപിയുടെ ആഗ്രഹമെന്ന് പങ്കജ മുണ്ടെ; മഹാരാഷ്ട്രയിൽ സഖ്യ ചർച്ചകൾ തുടരും!!

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കാനാണ് ബിജെപിക്ക് ആഗ്രഹമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ . ശിവസേനയുടെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം ഏകദേശം ഒന്നായതുകൊണ്ട് തന്നെ സഖ്യ സർക്കാർ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമില്‍ യുവനേതാക്കള്‍.... എത്തുന്നത് രാഹുലിന്റെ ടീമില്‍ നിന്ന്</strong>പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ടീമില്‍ യുവനേതാക്കള്‍.... എത്തുന്നത് രാഹുലിന്റെ ടീമില്‍ നിന്ന്

സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടാൻ ശിവസേന തയ്യാറല്ലെങ്കിൽ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനും ബിജെപി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ശിവസേന തന്നെയാണ് ബിഗ് ബ്രദർ എന്ന് ബിജെപി-ശിവസേന സഖ്യവുമായി ബന്ധപ്പെട്ട് തിങ്കളാഴ് ശിവസേന പ്രസ്താവനയിറക്കിയിരുന്നു.

BJP and Shiv Sena

ബിജെപിയിൽ നിന്ന് പ്രൊപോസലുകൾ ഒന്നും തന്നെ സ്വീകരിച്ചല്ലെന്നും ശിവസേന വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിൽ വരാനാണ് ബിജെപിക്ക് താത്പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ റാവു സാഹേബ് ധൻവേയും വ്യക്തമാക്കിയിട്ടുണ്ട്.

ആകെയുള്ള 48ൽ 46 സീറ്റുകളിലും സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാലും ശിവസേനയുമായുള്ള സഖ്യ ചർച്ചകൾ തുടരാനാണ് തീരുമാനമെന്നും റവോ സാഹേബ് ധൻവേ കൂട്ടിച്ചേർത്തു. ജൽനയിൽ നടക്കുന്ന പാർട്ടി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു റവോ സാഹേബ് ധൻവേ ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Amid the uncertainty over its alliance with the Shiv Sena, the BJP Tuesday said it wants to join hands with the Uddhav Thackeray-led party as they share a common ideology and can provide a steady government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X