കോണ്‍ഗ്രസിന്റെ കൈപ്പത്തിക്കെതിരേ ബിജെപി; പരാതി നല്കി, ശരീര ഭാഗം മുതലെടുക്കുന്നു
ദില്ലി: കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് ആറ് പേജുള്ള പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് ചിഹ്നമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ലംഘിക്കപ്പെടുകയാണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

ഇക്കാര്യം വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്തിനെ അശ്വനി ഉപാധ്യായ കണ്ടു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമോപദേഷ്ടാവിനെ കണ്ടും അദ്ദേഹം പരാതി വിശദീകരിച്ചു.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി മനുഷ്യ ശരീരത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. പോളിങ് കേന്ദ്രത്തിലെത്തി കൈവീശി കാണിച്ച് ജനങ്ങളെ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നതെന്നും അശ്വനി ഉപാധ്യായ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നേതാക്കളും പോളിങ് നടക്കുന്ന വേളയില്‍ വോട്ടര്‍മാരെ കൈവീശി കാണിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതെല്ലാം ചിഹ്നത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. ഇങ്ങനെ ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കും.അതുകൊണ്ട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി റദ്ദാക്കണമെന്നും മറ്റെന്തെങ്കിലും ചിഹ്നം നല്‍കണമെന്നുമാണ് അശ്വനി ഉപാധ്യായയുടെ പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസിന്റെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷന് തേടിയേക്കും. പരാതിക്കാരനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കമ്മീഷന് വിളിപ്പിച്ചേക്കാം. താന്‍ പിന്നോട്ട് പോകില്ലെന്നും അശ്വനി ഉപാധ്യായ പറഞ്ഞു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications