കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കൈപ്പത്തിക്കെതിരേ ബിജെപി; പരാതി നല്‍കി, ശരീര ഭാഗം മുതലെടുക്കുന്നു

  • By Ashif
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് ആറ് പേജുള്ള പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് ചിഹ്നമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ലംഘിക്കപ്പെടുകയാണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

Congress

ഇക്കാര്യം വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്തിനെ അശ്വനി ഉപാധ്യായ കണ്ടു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമോപദേഷ്ടാവിനെ കണ്ടും അദ്ദേഹം പരാതി വിശദീകരിച്ചു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി മനുഷ്യ ശരീരത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. പോളിങ് കേന്ദ്രത്തിലെത്തി കൈവീശി കാണിച്ച് ജനങ്ങളെ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നതെന്നും അശ്വനി ഉപാധ്യായ കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നേതാക്കളും പോളിങ് നടക്കുന്ന വേളയില്‍ വോട്ടര്‍മാരെ കൈവീശി കാണിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതെല്ലാം ചിഹ്നത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. ഇങ്ങനെ ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കും.അതുകൊണ്ട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി റദ്ദാക്കണമെന്നും മറ്റെന്തെങ്കിലും ചിഹ്നം നല്‍കണമെന്നുമാണ് അശ്വനി ഉപാധ്യായയുടെ പരാതിയില്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയേക്കും. പരാതിക്കാരനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കമ്മീഷന്‍ വിളിപ്പിച്ചേക്കാം. താന്‍ പിന്നോട്ട് പോകില്ലെന്നും അശ്വനി ഉപാധ്യായ പറഞ്ഞു.

English summary
BJP wants Congress to lose iconic hand symbol, moves Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X