കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി... ലക്ഷ്യം ഇതാണ്, കളത്തിലിറങ്ങി പ്രിയങ്കയും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ കൈവിട്ട കളിക്കൊരുങ്ങി ദില്ലി ബിജെപി ഘടകം. ഇത്തവണ ദില്ലി പിടിക്കുമോ എന്ന പേടി ബിജെപി നേതാക്കള്‍ക്കിടയിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ബിജെപി. അതുകൊണ്ട് ഇത്തവണ ഭരണം ലഭിച്ചിട്ടില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും. എന്നാല്‍ പോരാട്ടം അത്ര എളുപ്പമാകില്ലെന്നാണ് സൂചന.

ഒന്നാമത്തെ കാര്യം ദില്ലിയില്‍ നിന്നുള്ള എംപിമാരുടെ പ്രകടനം അത്ര മികച്ചതല്ല. ഇവര്‍ക്ക് സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പരാതിയുമുണ്ട്. ഇതിന് പുറമേ സംസ്ഥാന സമിതിയിലെ പ്രശ്‌നങ്ങള്‍ എല്ലാം കൂടി വരുന്നതോടെ തിരഞ്ഞെടുപ്പില്‍ ബിജെപി വീഴുമെന്നാണ് പ്രവചനം. ഇതിനെ മറികടക്കാന്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനാണ് ദില്ലി ഘടകത്തിന്റെ ശ്രമം. ഇത് ഫലിച്ചേക്കാന്‍ സാധ്യതയുണ്ട്.

കെസിആര്‍ ഫോര്‍മുല

കെസിആര്‍ ഫോര്‍മുല

കെ ചന്ദ്രശേഖരറാവുവിനെതിരെ തെലങ്കാനയില്‍ ജനവികാരം ശക്തമായപ്പോള്‍, അദ്ദേഹം പുറത്തെടുത്ത തന്ത്രമാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ശ്രമം. നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയും, വൈകാതെ നടത്തിയ തിരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം കെസിആറിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് കെസിആറിന് തിരിച്ചടിയായി. എന്നാല്‍ ദില്ലിയില്‍ നിരവധി കാര്യങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ഇതിന്റെ ഗുണം ലഭിക്കാനാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ഒരുങ്ങുന്നത്.

കേന്ദ്ര നേതൃത്വം തയ്യാറാവുമോ?

കേന്ദ്ര നേതൃത്വം തയ്യാറാവുമോ?

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ അമിത് ഷായ്ക്ക് ദില്ലി ഘടകത്തില്‍ ഒട്ടും ആത്മവിശ്വാസമില്ല. മനോജ് തിവാരിയെ ചുമതല ഏല്‍പ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എവിടെയുമെത്തുന്നില്ലെന്നാണ് പരാതി. മോദി സര്‍ക്കാരിന്റെ പദ്ധതികളേക്കാള്‍ ദില്ലിയില്‍ മികച്ച നില്‍ക്കുന്നത് ആംആദ്മി പാര്‍ട്ടി കൊണ്ടുവന്ന കാര്യങ്ങളാണ്. മൊഹല്ല ക്ലിനിക്കുകളും, സ്‌കൂളുകളുടെ നിലവാരവും അരവിന്ദ് കെജ്രിവാളിനെ ഇത്തവണയും രക്ഷിക്കുമെന്നാണ് ബിജെപിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ട് പറയുന്നത്.

മാറ്റം ഇങ്ങനെ

മാറ്റം ഇങ്ങനെ

2020 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. എന്നാല്‍ ഇത് നവംബറിലോ ഡിസംബറിലോ നടത്താനാണ് മനോജ് തിവാരി അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്. കെജ്രിവാളിനെ വീഴ്ത്താന്‍ ബിജെപിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ദില്ലി നേതൃത്വവും സമ്മതിക്കുന്നു. വൈദ്യുതി സബ്‌സിഡി, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയ കെജ്രിവാളിന്റെ തീരുമാനങ്ങള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

കോണ്‍ഗ്രസ് ഇത്തവണ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. പടിഞ്ഞാറന്‍ ദില്ലി മുതലുള്ള കാര്യങ്ങളില്‍ പ്രിയങ്ക ഗാന്ധി ഇടപെടും. ദില്ലിയില്‍ അവര്‍ക്ക് സ്വാധീനം ശക്തമാണ്. വിജേന്ദര്‍ സിംഗിനെ ദില്ലിയില്‍ മത്സരിപ്പിക്കാനുള്ള സാധ്യത വരെ ശക്തമാണ്. ജാട്ട് വോട്ടുകള്‍ എങ്ങനെ നേടാമെന്ന് പ്രിയങ്ക ദില്ലി ഘടകത്തെ അറിയിച്ചിട്ടുണ്ട്. എഎപിയുമായി അടിത്തട്ടിലെ സഖ്യം യാഥാര്‍ത്ഥ്യമാകാനും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ട്. അതേസമയം ഈ രണ്ട് ഘടകങ്ങള്‍ ബിജെപിയുടെ വോട്ടുബാങ്കിനെ പിളര്‍ത്തുമെന്ന് ഉറപ്പാണ്.

ഭൂരിപക്ഷമുണ്ടാവില്ലെന്ന് ഉറപ്പ്

ഭൂരിപക്ഷമുണ്ടാവില്ലെന്ന് ഉറപ്പ്

ഇത്തവണ പോരാട്ടം മൂന്ന് തട്ടിലേക്ക് വീണതിനാല്‍ ഭൂരിപക്ഷം ആര്‍ക്കും ഉണ്ടാവില്ല. 30 മുതല്‍ 40 സീറ്റ് വരെ എഎപി നേടാന്‍ സാധ്യതയുണ്ട്. 35 സീറ്റില്‍ കുറഞ്ഞാല്‍ എഎപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്നാണ് അറിയാനുള്ളത്. മുമ്പ് ഇരുവരും സഖ്യമുണ്ടാക്കിയെങ്കിലും ഇത് മുന്നോട്ട് പോയിരുന്നില്ല. അതേസമയം പുറത്ത് നിന്നുള്ള പിന്തുണ ചിലപ്പോള്‍ ഉണ്ടാവും. നിലവില്‍ നഗരമേഖലകളിലെ വോട്ടുകളില്‍ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. ഇത് 15 സീറ്റുകളില്‍ ബിജെപിക്ക് ജയം ഉറപ്പിക്കുന്നുണ്ട്.

<strong>മോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകും</strong>മോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകും

English summary
bjp wants dehli polls advanced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X