ഭോപ്പാലില്ല, അദ്വാനി ഗാന്ധിനഗറില്‍ തന്നെ
ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ സീറ്റ് അനുവദിക്കണം എന്ന എല്‍കെ അദ്വാനിയുടെ ആവശ്യം ബിജെപി തള്ളി. സിറ്റിങ് സീറ്റ് ആയ ഗാന്ധിനഗറില്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം.
മാര്‍ച്ച് 19 ന് നടന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണ്. അദ്വാനി ഇത് പലതവണ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്ന് മാറി മറ്റൊരു സംസ്ഥാനത്ത് അദ്വാനി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മണ്ഡലമാണ് മത്സരിക്കാനായി തിരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലായിരുന്നു എല്‍കെ അദ്വാനിയുടെ ആവശ്യം. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങിനെ ഇക്കാര്യം അദ്വാനി അറിയിച്ചതും ആയിരുന്നു. എന്നാല്‍ മോദി - അദ്വാനി തര്‍ക്കം പ്രശ്നമാകുമെന്ന് ഭയന്ന് പാര്‍ട്ടി അദ്വാനിക്ക് ഭോപ്പാല്‍ നിഷേധിക്കുകയായിരുന്നു.
ഗാന്ധി നഗറില്‍ നിന്ന് അഞ്ച് തവണ ലോക്സഭയിലെത്തിയ ആളാണ് എല്‍കെ അദ്വാനി. ബിജെപി ഗുജറാത്ത് ഘടകം അദ്ദേഹം ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോള്‍ ഗാന്ധിനഗറില്‍ അദ്വാനിയുടെ പേര് മാത്രമേ നിര്ദ്ദേശിച്ചിരുന്നുള്ളൂ.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications