കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലില്ല, അദ്വാനി ഗാന്ധിനഗറില്‍ തന്നെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ സീറ്റ് അനുവദിക്കണം എന്ന എല്‍കെ അദ്വാനിയുടെ ആവശ്യം ബിജെപി തള്ളി. സിറ്റിങ് സീറ്റ് ആയ ഗാന്ധിനഗറില്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം.

മാര്‍ച്ച് 19 ന് നടന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല.

LK Advani

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണ്. അദ്വാനി ഇത് പലതവണ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്ന് മാറി മറ്റൊരു സംസ്ഥാനത്ത് അദ്വാനി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മണ്ഡലമാണ് മത്സരിക്കാനായി തിരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലായിരുന്നു എല്‍കെ അദ്വാനിയുടെ ആവശ്യം. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനെ ഇക്കാര്യം അദ്വാനി അറിയിച്ചതും ആയിരുന്നു. എന്നാല്‍ മോദി - അദ്വാനി തര്‍ക്കം പ്രശ്‌നമാകുമെന്ന് ഭയന്ന് പാര്‍ട്ടി അദ്വാനിക്ക് ഭോപ്പാല്‍ നിഷേധിക്കുകയായിരുന്നു.

ഗാന്ധി നഗറില്‍ നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയ ആളാണ് എല്‍കെ അദ്വാനി. ബിജെപി ഗുജറാത്ത് ഘടകം അദ്ദേഹം ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയപ്പോള്‍ ഗാന്ധിനഗറില്‍ അദ്വാനിയുടെ പേര് മാത്രമേ നിര്‍ദ്ദേശിച്ചിരുന്നുള്ളൂ.

English summary
Overruling veteran leader L.K. Advani, who reportedly desired to shift to Bhopal, the Bharatiya Janata Party on Wednesday stuck to its decision to retain him in the Gandhinagar Lok Sabha constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X