കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ അവര്‍ തടങ്കല്‍ കേന്ദ്രമാക്കുന്നു... ഞങ്ങള്‍ അത് അനുവദിക്കില്ല, പൊട്ടിത്തെറിച്ച് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. രാജ്യത്തെ മൊത്തം തടങ്കല്‍ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്ള കാലത്തോളം അതിന് അനുവദിക്കില്ലെന്ന് മമത പറഞ്ഞു. ഹൗറ മൈതാനത്ത് നടത്തിയ പ്രക്ഷോഭത്തിലാണ് അവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ബിജെപി സബ്കാ സാത്ത്, സബ്കാ വികാസ് എന്ന് പറയുന്നു. എന്നാല്‍ അവര്‍ എല്ലാവര്‍ക്കും ദുരന്തമാണ് സമ്മാനിക്കുന്നതെന്നും മമത പറഞ്ഞു.

1

എനിക്ക് അമിത് ഷായോട് പറയാനുള്ളത് രാജ്യത്തെ നല്ല രീതിയില്‍ സംരക്ഷിക്കൂ എന്നാണ്. സ്വന്തം അണികളെ നിയന്ത്രിക്കാനും അദ്ദേഹം പഠിക്കണമെന്ന് മമത ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാവാതെ നോക്കേണ്ടത് അമിത് ഷായുടെ കടമയാണ്. അമിത് ഷാ പറയുന്നു ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള രേഖയല്ലെന്ന്. പിന്നെ എല്ലാ കാര്യങ്ങളും ആധാറുമായി എന്തിനാണ് നിങ്ങള്‍ ബന്ധിപ്പിക്കുന്നതെന്നും മമത ചോദിച്ചു.

അതേസമയം വിമര്‍ശനങ്ങളുടെ നിരയിലേക്ക് എന്‍സിപിയും കോണ്‍ഗ്രസും എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ജനറല്‍ റെജിനാള്‍ഡ് ഡയറേക്കാള്‍ മോശക്കാരനായി മാറിയിരിക്കുകയാണ് അമിത് ഷായെന്നും എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ജാല്ലിയന്‍ വാലാ ബാഗില്‍ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കിയത് ഡയറാണ്. അമിത് ഷാ സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ്. ഈ രാജ്യം ഭരിക്കേണ്ടത് തോക്കു കൊണ്ടും അക്രമം കൊണ്ടുമല്ലെന്നും മാലിക്ക് പറഞ്ഞു.

രാജ്യത്ത് എവിടെ പോയാലും പ്രക്ഷോഭങ്ങളാണ്. അത് ദില്ലിയായാലും അസമായാലും അങ്ങനെ തന്നെ. തോക്കുകളാണ് എല്ലായിടത്തും. ഇത് ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണ്. അമിത് ഷാ ബ്രിട്ടീഷുകാരേക്കാള്‍ മോശം നേതാവായി മാറിയെന്നും മാലിക്ക് പറഞ്ഞു. അതേസമയം രാഷ്ട്രപതിയെ കാണാന്‍ എന്‍സിപി വരാത്തത്തില്‍ ആരും ആശങ്കപ്പെടേണ്ട. നാഗ്പൂരില്‍ ഒരു ചടങ്ങ് ഉള്ളത് കൊണ്ടായിരുന്നു ഇത്. എന്‍സിപി പൗരത്വ ബില്ലിനെതിരാണെന്നും നവാബ് മാലിക്ക് വ്യക്തമാക്കി.

പൗരത്വ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. അത് മഹാരാഷ്ട്രയില്‍ ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പൗരത്വ നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്ത് ഈ നിയമത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നത് ആരാണെന്ന് ജനങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍ എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍

English summary
bjp wants to turn entire country into detention centre says mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X