ടിപ്പുവായി അഭിനയിക്കരുത്, ബിജെപിയും രജനികാന്തിനെതിരെ
ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എത്തുന്നുവെന്ന വാര്‍ത്ത വലിയ കോലാഹലങ്ങളാണ് സൃഷ്ടിക്കുന്നത്. ഹിന്ദുത്വ സംഘടനകള്‍ക്കു പുറമെ ബിജെപിയും രജനികാന്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ടിപ്പു സുല്‍ത്താനായി രജനികാന്ത് അഭിനയിക്കരുതെന്നു തന്നെയാണ് ബിജെപിയുടെയും നിലപാട്.
ടിപ്പു സുല്‍ത്താന്‍ കൊലപാതകിയാണ്. ടിപ്പുവിനെ പുകഴ്ത്തുന്ന ഒരു സിനിമയും എടുക്കരുതെന്നാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പറയുന്നത്. ടിപ്പു സുല്‍ത്താന്‍ തമിഴ് വിരുദ്ധനായിരുന്നുവെന്ന ഹിന്ദുമുന്നണിയുടെ വാദത്തെ അനുകൂലിച്ചാണ് ബിജെപിയും എത്തിയത്.

അത്തരം സിനിമകള്‍ ചരിത്രത്തെ വളച്ചൊടിക്കുമെന്നാണ് രാജ പറയുന്നത്. രജനികാന്ത് ടിപ്പുവായി അഭിനയിക്കുന്നതിനെതിരെ ഹിന്ദുമുന്നണി നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രജനികാന്തിനെ പോലുള്ള പ്രശസ്ത നടന്‍ തമിഴ്‌നാടിനെ അപമാനിക്കരുതെന്നാണ് ഹിന്ദുമുന്നണി നേതാവ് രാമഗോപാലന്‍ പറഞ്ഞത്.
ടിപ്പു സുല്‍ത്താനാകാന്‍ ഒരു നടനെയയും അനുവദിക്കില്ലെന്നാണ് ഹിന്ദുത്വ സംഘടനകള്‍ വ്യക്തമാക്കിയത്. ദേശസ്‌നേഹിയായ രജനികാന്ത് ഇത്തരം സിനിമയില്‍ അഭനയിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications