കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി; ഒരുമിച്ച് പ്രവര്‍ത്തിക്കാം, തമിഴകത്ത് കളിമാറും

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പ്രവേശനം അടുത്ത മാസമുണ്ടാകുമെന്ന് പ്രഖ്യാപിച്ച നടന്‍ രജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി. സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. നേരത്തെ ബിജെപിയില്‍ രജനികാന്തിനെ ചേര്‍ത്താന്‍ ശ്രമം നടത്തിയിരുന്ന ബിജെപിയും ആര്‍എസ്എസും അദ്ദേഹവുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രജനികാന്തി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വേളയിലാണ് സഖ്യം ചേരാമെന്ന വാഗ്ദാനം ബിജെപി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

രജനികാന്തിന്റെ പാര്‍ട്ടി ആദര്‍ശം

രജനികാന്തിന്റെ പാര്‍ട്ടി ആദര്‍ശം

വ്യാഴാഴ്ചയാണ് തന്റെ രാഷ്ട്രീയ പ്രവേശന തിയ്യതി രജനികാന്ത് പ്രഖ്യാപിച്ചത്. തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആത്മീയ, മതനിരപേക്ഷ രാഷ്ട്രീയമാകും മുന്നോട്ട് വെക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിജെപി സഖ്യസാധ്യതകള്‍ തുറന്നിട്ടത്.

ഖുശ്ഷ്ബുവിന്റെ പ്രതികരണം

ഖുശ്ഷ്ബുവിന്റെ പ്രതികരണം

രാഷ്ട്രീയത്തിലിറങ്ങാനുള്ള രജനികാന്തിന്റെ തീരുമാനത്തെ ബിജെപി നേതാവ് ഖുശ്ബു സ്വാഗതം ചെയ്തു. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറാകുന്നു എങ്കില്‍ സ്വാഗതം ചെയ്യുന്നു എന്നും അവര്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ രജനികാന്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രചാരണം ഖുഷ്ബു തള്ളി.

ഗെയിം ചെയ്ഞ്ചറാകുമെന്ന് കരുതുന്നില്ല

ഗെയിം ചെയ്ഞ്ചറാകുമെന്ന് കരുതുന്നില്ല

രജനികാന്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗെയിം ചെയ്ഞ്ചറാകുമെന്ന തോന്നലില്ല എന്നാണ് ഖുശ്ബു പ്രതികരിച്ചത്. വോട്ടിങ് സമയം ഓരോ വോട്ടര്‍മാരുടെയും മനസ് വ്യത്യസ്തമാകുമെന്നും അവര്‍ പറഞ്ഞു. രജനികാന്തിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.

സഖ്യത്തിന് തയ്യാറാണ്

സഖ്യത്തിന് തയ്യാറാണ്

രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി പറഞ്ഞു. സമാനമായ ചിന്താഗതിക്കാരുമായി ബിജെപി സഖ്യത്തിന് തയ്യാറാണ്. അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിലവിലെ സിസ്റ്റം ശുചീകരിക്കേണ്ടതുണ്ടെന്ന അമിത് ഷായുടെ വാക്കുകള്‍ തന്നെയാണ് രജനിയും പറയുന്നതെന്നും തിരുപ്പതി കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവ് രാജിവച്ചു

ബിജെപി നേതാവ് രാജിവച്ചു

അതേസമയം, ബിജെപിയുടെ ബൗദ്ധിക് വിഭാഗം നേതാവായിരുന്ന അര്‍ജുന്‍ മൂര്‍ത്തി ബുധനാഴ്ച രാജിവച്ച് രജനികാന്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. രജനി അദ്ദേഹത്തെ പുതിയ പാര്‍ട്ടിയുടെ മുഖ്യ കോഡിനേറ്ററായി നിയമിക്കുകയും ചെ്തു. ബിജെപിയുടെ മികച്ച സംഘാടകരില്‍ ഒരാളായിരുന്നു അര്‍ജുന്‍ മൂര്‍ത്തി. ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവുമായിരുന്നു.

നേതാക്കളുമായി അടുത്ത ബന്ധം

നേതാക്കളുമായി അടുത്ത ബന്ധം

തമിഴ്‌നാട്ടില്‍ ബിജെപി പലയിടത്തും വേല്‍ യാത്ര നടത്തുന്നുണ്ട്. ഇതിന്റെ പിന്നിലെ ആസൂത്രകന്‍ അര്‍ജുന്‍ മൂര്‍ത്തി ആയിരുന്നു. തമിഴ്‌നാടിന്റെ ചുമതലയുള്ള കര്‍ണാടകയിലെ ബിജെപി നേതാവ് സിഡി രവിയുമായും അര്‍ജുന്‍ മൂര്‍ത്തി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അടുത്തിടെ ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയുമായി രജനികാന്ത് ചര്‍ച്ച നടത്തിയിരുന്നു.

Recommended Video

cmsvideo
2021 ആരംഭിക്കുക തലൈവരുടെ പാര്‍ട്ടിയുമായി
അല്‍ഭുതം സംഭവിക്കും

അല്‍ഭുതം സംഭവിക്കും

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം ബാക്കിയുള്ളപ്പോഴാണ് രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കുമെന്നും തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആത്മീയ മതനിരപേക്ഷ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുക എന്നും ജാതിയോ മതമോ ഇല്ലെന്നും രജനികാന്ത് പറഞ്ഞു.

English summary
BJP Welcomed Rajinikanth political Entry and Open door to Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X