ബിജെപി 300 സീറ്റ് നേടും, എന്‍ഡിഎ 300 ന് മേല്‍, പ്രവചനം നടത്തിയ പ്രൊഫസറെ പുറത്താക്കി
ഭോപ്പാല്‍: എന്‍ഡിഎയുടെ വിജയം പ്രവചിച്ച പ്രൊഫസറെ പുറത്താക്കിയെന്ന് പരാതി. മധ്യപ്രദേശിലാണ് സംഭവം. ഉജ്ജെയിനിലെ വിക്രം സര്‍വ്വകലാശാലയിലെ സംസ്കൃത ലക്ചറര്‍ ആയ രാജേശ്വര്‍ ശാസ്ത്രി മുസല്‍ഗവോന്‍കറിനെയാണ് പുറത്താക്കിയത്. ബിജെപി 300 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ മുന്നൂറില്‍ കൂടുതല്‍ സ്വന്തമാക്കുമെന്നുമായിരുന്നു ശാസ്ത്രിയുടെ പ്രവചനം. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം ശാസ്ത്രിയുടെ പ്രവചനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേത് ജില്ലാ റിട്ടേണിങ്ങ് ഓഫീസറെ സമീപിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായ വ്യക്തി ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പക്ഷം പിടിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ ശാസ്ത്രിയെ സസ്പെന്‍റ് ചെയ്തു.
വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയതാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും ആഭിമുഖ്യമില്ലെന്നും ശാസ്ത്രി പ്രതികരിച്ചു. വിക്രംസര്‍വകലാശാലയിലെ സംസ്‌കൃത് വേദ് ജ്യോതിര്‍വിജ്ഞാന്‍ വകുപ്പിന്റെ തലവനാണ് രാജേശ്വര്‍. ജ്യോതിശാസ്ത്രം അവസരങ്ങളുടെ ശാസ്ത്രമാണെന്നും, ഒരു വിദ്യാര്‍ഥി ആവശ്യപ്പെട്ടതു പ്രകാരമാണ് താന്‍ പ്രവചനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
സോഷ്യല്‍ മീഡിയയില്‍ തന്‍റെ പ്രവചനം പങ്കുവെച്ചത് വിദ്യാര്‍ത്ഥിയാണ്. ഇത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ അത് നീക്കം ചെയ്തിരുന്നു. തന്‍റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ല. തനിക്കെതിരായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ശാസ്ത്രി പറഞ്ഞു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.












Click it and Unblock the Notifications