കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 301 സീറ്റുകള്‍ നേടും, മോദി തരംഗം വീണ്ടും രാജ്യത്ത് ആഞ്ഞടിക്കും: ഷാനവാസ് ഹുസൈന്‍

  • By
Google Oneindia Malayalam News

ദില്ലി: 301 സീറ്റുകള്‍ നേടി ബിജെപി ഇത്തവണയും അധികാരത്തില്‍ വരുമെന്ന് ബിജെപി വക്താവ് ഷഹന്വാസ് ഹുസൈന്‍. ബിഹാറില്‍ മോദി തരംഗം ആഞ്ഞടിക്കും. സംസ്ഥാനത്ത് എന്‍ഡിഎ 40 ല്‍ 39 സീറ്റുകളും നേടുമെന്നും ഷഹന്വാസ് പറഞ്ഞു.

modibjp1

രാജ്യത്ത് ഇപ്പോഴും മോദി തരംഗം ഉണ്ട്.നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ക്ക് ജനങ്ങള്‍ ഇത്തവണയും വോട്ട് നല്‍കും. 2014 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ തള്ളി മോദിക്ക് ജനങ്ങള്‍ വോട്ട് നല്‍കിയത് ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മതിച്ചാണ്. മോദി 272 സീറ്റുകളാണ് ജനങ്ങളോട് ചോദിച്ചത്. എന്നാല്‍ ജനം അദ്ദേഹത്തിന് 283 സീറ്റുകള്‍ നല്‍കി.

<strong>മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം</strong>മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം

എന്നാല്‍ ഇത്തവണ 301 സീറ്റുകള്‍ ബിജെപി തനിച്ച് നേടും. ബിഹാറിലും എന്‍ഡിഎയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. 2014 ല്‍ എന്‍ഡിഎയുടെ ഭാഗമാകാതിരുന്ന ജെഡിയു ഇത്തവണ തങ്ങള്‍ക്ക് ഒപ്പമാണ്. അതും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, ഷഹന്വാസ് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ ടൈം മാഗസിന്‍ നല്‍കിയ കവര്‍ ചിത്രത്തേയും ഷഹന്വാസ് വിമര്‍ശിച്ചു. മാഗസിന്‍റെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്.മോദിക്കെതിരായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങളാണ് മാഗസിനിലെ 'പാകിസ്താനി എഴുത്തുകാരനെ' പ്രധാനമന്ത്രിക്കെതിരെ എഴുതാന്‍ പ്രേരിപ്പിച്ചത്.

രാജ്യത്തെ മോദി ഭിന്നിപ്പിച്ചിട്ടില്ല. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് ബിജെപിയുടേയും മോദിയുടേയും നയം. ഇന്ത്യ പോലൊരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചെറിയ രീതിയില്‍ ആക്രമം നടന്നിട്ടുണ്ടാകാം. പക്ഷേ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് സുരക്ഷതിരാണെന്നും ഷഹന്വാസ് പറഞ്ഞു.

English summary
bjp will bag 301 seats says bjp leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X