കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്; കര്‍ണാടക പിടിക്കാന്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം, പരാജയ ഭീതിയില്‍ ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: നിരന്തരമുള്ള അസ്വാരസ്യങ്ങള്‍ക്കിടിയിലൂടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ദള്‍-സഖ്യ സര്‍ക്കാര്‍ കടന്നു പോവുന്നത്. ഭരണകക്ഷികളിലെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് അധികാരം പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. വളരെയേറെ പ്രയാസപ്പെട്ടാണ് കോണ്‍ഗ്രസും ദളും ബിജെപിയുടെ ഈ ശ്രമങ്ങളെ ദിനംപ്രതി പ്രതിരോധിച്ചു പോരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സാര്‍ക്കാറിനെ താഴെ വീഴ്ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. അതേസമയം, മുന്നണിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുന്നത് കര്‍ണാടകയില്‍ മുന്നണിക്ക് വലിയ വിജയം സമ്മാനിക്കുമെന്നും കോണ്‍ഗ്രസ്, ദള്‍ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നു.. കൂടുതല്‍ വിവരങ്ങല്‍ ഇങ്ങനെ..

ബിജെപിക്ക് ഏറ്റവും പ്രതീക്ഷ

ബിജെപിക്ക് ഏറ്റവും പ്രതീക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനമാണ് കര്‍ണാടക. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ബിജെപിക്ക് ഉള്ളിടറും.

28 സീറ്റില്‍ 17 ലും

28 സീറ്റില്‍ 17 ലും

ദക്ഷിണേന്ത്യയില്‍ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ച കര്‍ണാടകയില്‍ പക്ഷെ കാര്യങ്ങള്‍ അങ്ങനെല്ല. 2014 ല്‍ സംസ്ഥാനത്തെ 28 സീറ്റില്‍ 17 ലും വിജയിച്ചതും ബിജെപിയായിരുന്നു. കോണ്‍ഗ്രസും ജനതാ ദളും തനിച്ച് തിരഞ്ഞെടുപ്പിനേ നേരിട്ടതായിരുന്നു ബിജെപിക്ക് വലിയ വിജയം ഒരുക്കുന്നതില്‍ പ്രധാന ഘടകമായത്.

കോണ്‍ഗ്രസ്-ദള്‍ സഖ്യം

കോണ്‍ഗ്രസ്-ദള്‍ സഖ്യം

എന്നാല്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം നിലവില്‍ വന്നതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സൂചന ബിജെപിയുടെ നെഞ്ചിടിപ്പേറ്റുകയാണ്. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിന് വിജയിച്ച മണ്ഡലങ്ങളിലാണ് ബിജെപിക്ക് ആശങ്ക കൂടുതല്‍.

ആറ് മണ്ഡ‍ലങ്ങള്‍ നഷ്ടപ്പെടും

ആറ് മണ്ഡ‍ലങ്ങള്‍ നഷ്ടപ്പെടും

കഴിഞ്ഞ തവണ വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് ശതമാനം പരിശോധിച്ചാല്‍ ആറ് മണ്ഡ‍ലങ്ങള്‍ ബിജെപിക്ക് നഷ്ടപ്പെടുന്ന സ്ഥിയാണ് ഉള്ളത്. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തെ അതിജീവിച്ച് ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ ബിജെപി കഠിന പ്രയത്നം തന്നെ നടത്തേണ്ടി വരുമെന്ന് സാരം.

മോദി തരംഗമില്ല

മോദി തരംഗമില്ല

മൈസൂരു, ദാവന്‍ഗരെ, വിജയപുര, ബീദര്‍, കൊപ്പാള്‍ എന്നീ മണ്ഡലങ്ങലെല്ലാം കോണ്‍ഗ്രസിന്‍റെയം ദളിന്‍റെയും വോട്ട് വിഹിതം ബിജെപിയെ കവച്ചു വെക്കുന്നതാണ്. കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ് വിരുദ്ധ വികാരമോ മോദി തരംഗമോ ഇത്തവണ പ്രകടമല്ലാത്തതും സീറ്റ് നിലനിര്‍ത്തുന്ന കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നു.

ബിജെപി പ്രതീക്ഷിക്കുന്നത്

ബിജെപി പ്രതീക്ഷിക്കുന്നത്

കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന്‍റെ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതോടെ മുന്നണിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാണ്ഡ്യ സീറ്റ് ദളിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ കടുത്ത എതിര്‍പ്പിലാണ്. മാണ്ഡ്യയിലെ മുന്‍ എംപിയും നടനുമായ അന്തരിച്ച അംബരീഷിന്‍റെ ഭാര്യ സുമലതയോ മകന്‍ അഭിഷേകിനേയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം.

28 സീറ്റില്‍ 12 എണ്ണം

28 സീറ്റില്‍ 12 എണ്ണം

അതേസമയം, കോണ്‍ഗ്രസ്-ദള്‍ സഖ്യത്തില്‍ സീറ്റ് വിഭജനം ഇതുവരെ പൂര്‍‌ത്തിയായിട്ടില്ല. 28 സീറ്റില്‍ 12 എണ്ണം വേണമെന്നാണ് ജനതാദള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പരമാവധി ആറില്‍ കൂടുതള്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

മത്സരിക്കാന്‍ താല്‍പര്യം

മത്സരിക്കാന്‍ താല്‍പര്യം

2014 ല്‍ രണ്ട് സീറ്റില്‍ മാത്രമായിരുന്നു ജനതാ ദള്‍ വിജയിച്ചത്. ഇതിനൊപ്പം സിറ്റിങ് മണ്ഡലങ്ങളല്ലാത്ത നാല് സീറ്റുകള്‍ കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ദള്‍ ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസിന്‍ററെ സിറ്റിങ് സീറ്റുകളായ കോലാറും ചിക്കബെല്ലാപുര ഉള്‍പ്പടേയുള്ളവയാണ്. ബെംഗളൂരു നോര്‍ത്തില്‍ മത്സരിക്കാന്‍ എച്ച് ഡി ദേവഗൗഡ താല്‍പര്യപ്പെടുന്നുണ്ട്.

കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക

കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക

കോണ്‍ഗ്രസ് പിന്തുണയോടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതാണ് ദളിന്‍റെ തന്ത്രം. കോണ്‍ഗ്രസ് പിന്തുണ ലഭിച്ചാല്‍ മൈസൂരു, മാണ്ഡ്യ, ഹാസന്‍ മണ്ഡലങ്ങളില്‍ ദളിന് വിജയിക്കാനാവും. ബെംഗളൂരു നോര്‍ത്തില്‍ ദേവഗൗഡ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ദള്‍ കണക്ക്കൂട്ടുന്നു.

ഉറച്ച വിശ്വസം

ഉറച്ച വിശ്വസം

ദളിന്‍റെ പിന്തുണ ലഭിച്ച ഏതാനും സീറ്റുകളില്‍ കോണ്‍ഗ്രസിനും വിജയമുറപ്പിക്കാം. എത്രയും പെട്ടെന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിച്ചു കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാവും പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്കിടയാക്കുക. എങ്കിലും തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റിലും വിജയിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നു.

English summary
BJP will be reduced to single digits in Lok Sabha polls in Karnataka - Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X