കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും.... പക്ഷേ അധികാരം നേടില്ല, പ്രവചനവുമായി ശരത് പവാര്‍

Google Oneindia Malayalam News

ദില്ലി: ബിജെപി ലോക്‌സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. എന്നാല്‍ അവര്‍ക്കൊരിക്കലും ഭൂരിപക്ഷം ലഭിക്കില്ല. ഇത് നരേന്ദ്ര മോദിയെ അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടയുമെന്നും പവാര്‍ വ്യക്തമാക്കി. ബിജെപിക്ക് ഒരിക്കലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല. ഇക്കാര്യം എനിക്ക് ഉറപ്പാണ്. ഇതോടെ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും പവാര്‍ പറഞ്ഞു.

1

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിക്ക് സഖ്യകക്ഷികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും. ചില പാര്‍ട്ടികള്‍ അപ്പോഴും ബിജെപിയെ പിന്തുണയ്ക്കും. അവര്‍ക്ക് നരേന്ദ്ര മോദിയല്ലാതെ മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കേണ്ടി വരുമെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ ട്രെന്‍ഡ് മാറി വരികയാണെന്നും പവാര്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണ ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. ജനങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യ അത്യധികം കഷ്ടപ്പാടിലാണ്. അവര്‍ മോദിയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ മോദി സര്‍ക്കാരിന് എതിരാണ്. അത്രയധികം ദ്രോഹങ്ങളാണ് അവര്‍ കര്‍ഷകരോടും മറ്റും ചെയ്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മാറ്റം മോദിക്ക് മനസ്സിലാവുമെന്നും പവാര്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷം ഭിന്നിപ്പിലാണെന്ന വാദങ്ങളും പവാര്‍ തള്ളി. കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിന് വിജയം ഉറപ്പാണ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസില്ലെന്നത് വലിയ പ്രശ്‌നമല്ല. അവിടെ ജാതിസമവാക്യമാണ് പ്രധാനം. എസ്പി ബിഎസ്പി സഖ്യത്തിന് അവരുടേതായ വോട്ടുകള്‍ നേടാനാവും. കോണ്‍ഗ്രസിന് മുന്നോക്ക വിഭാഗം വോട്ടുകളും നേടാനാവും. കോണ്‍ഗ്രസിന്റെ സാന്നിധ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാവില്ലെന്നും പവാര്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!

English summary
bjp will be single largest party but modi wont back as prime minister says sharad pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X