കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അധികാരം നഷ്ടമാകും

  • By Desk
Google Oneindia Malayalam News

മുംബൈ: മഹരാഷ്ട്രയില്‍ ബിജെപി യെ ഒരു വര്‍ഷത്തിനുള്ളില്‍ അധികാരത്തില്ഡ നിന്ന് താഴെയിറക്കുമെന്ന് ശിവസേന യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെ. ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന എക്സിറ്റ് പോളുകള്‍ വന്നതിനു പിന്നാലെയാണ് മാഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന യുവ നേതാവ് രംഗത്തെത്തിയത്.

ഒരുവര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാരിലുള്ള പിന്തുണ ശിവസേന പിന്‍വലിക്കും. ബിജെപി മാറ്റിനിര്‍ത്തി നമുക്ക് അധികാരത്തിലെത്താമെന്നും. ആ കാര്യം തീരുമാനിക്കേണ്ടത് ഉദ്ധവ് സാഹിബും നിങ്ങളുമാണെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. മാഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചൂട് കൂടുതലാണെന്നും . ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളുണ്ടെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.

 aditya

ഒറ്റയ്ക്ക് വീണ്ടും അധികാരത്തിലെത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ശിവസേന തവലന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവജന വിഭാഗം തലവനുമായി ആദിത്യ താക്കറെ വ്യക്തമാക്കി. അഹമ്മദ്നഗറില്‍ നടന്ന റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദിത്യ താക്കറെ പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് സംസാരിച്ചത്.

English summary
bjp will be thrown out of power in maharastra says shivasena youth leader aditya thackeray.shiv sena will withdraw support under nda government within a year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X